ഉമ്മയും മോനുമല്ല, എന്റെ ഭാര്യയും കുഞ്ഞിന്റെ അമ്മയുമാണ്!! ഷെമിയെ ചേര്‍ത്ത് പിടിച്ച് ഷെഫി

സോഷ്യല്‍ മീഡിയയിലെ സുപരിചിതരാണ് ടിടി ഫാമിലിയിലെ ഷെമിയും ഷെഫിയും. സോഷ്യല്‍ മീഡിയയിലും ജീവിതത്തിലും വലിയ രീതിയിലുള്ള സൈബര്‍ അറ്റാക്കുകള്‍ നേരിടുന്നവരാണ് ഇരുവരും. സോഷ്യലിടത്ത് ഇരുവരും സജീവമാണ്. വ്‌ലോഗുകളും റൊമാന്റിക് റീല്‍സുകളും എല്ലാം വൈറലാകാറുണ്ട്. മൂന്നുലക്ഷത്തോളം സബ്സ്‌ക്രൈബേഴ്സാണ് ടിടി ഫാമിലിയെ ഫോളോ ചെയ്യുന്നത്.

ഇപ്പോഴിതാ തങ്ങളുടെ ജീവിത കഥയാണ് താരങ്ങള്‍ പങ്കുവയ്ക്കുന്നത്. ഒരു അഭിമുഖത്തിലാണ് ഷെമിയും ഷെഫിയും മനസ്സ് തുറക്കുന്നത്. ബോഡിഷെയിമിങും അധിക്ഷേപങ്ങളെയും അതിജീവിച്ച് ജീവിതം സുന്ദരമായി ആസ്വദിക്കുകയാണ് ഇരുവരും.

പ്രായമോ പരിഹാസമോ ഒന്നും തങ്ങളുടെ കുടുംബ ജീവിതത്തിന് വെല്ലുവിളിയല്ലെന്ന് ഇരുവരും പറയാതെ പറയുന്നു. വിവാഹം ചെയ്യുമ്പോള്‍ ഷെമിയേക്കാള്‍ 10 വയസ്സ് കുറവായിരുന്നു ഷെഫി. ഷെഫിയെവിവാഹത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ബന്ധുക്കള്‍ ശ്രമിച്ചിരുന്നു. സുഹൃത്തുക്കള്‍ വരെ കൈവിട്ടു, പക്ഷ തളരാതെ പിടിച്ചുനിന്നു ഷെമിയെ കൂടെകൂട്ടി. ഇപ്പോള്‍ മൂന്നുവര്‍ഷം കഴിഞ്ഞു ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട്.

രണ്ടുപേരും പരിചയപ്പെടുമ്പോള്‍ ഡിവോഴ്സിയും രണ്ട് പെണ്മക്കളുടെ അമ്മയുമായിരുന്നു ഷെമി. അടുപ്പമാകാന്‍ കാരണം ഡിവോഴ്സിയാണെന്നതായിരുന്നെന്ന് ഷെഫി പറയുന്നു. ഇടക്കിടക്ക് കാണാറുണ്ടായിരുന്നു, അങ്ങനെ വിവാഹത്തിലെത്തി. ഉമ്മയും മോനുമാണോ എന്നൊക്കെ കമന്റുകളിടുന്നവരോട് തന്റെ ഭാര്യയും കുഞ്ഞിന്റെ അമ്മയാണെന്നും അഭിമാനത്തോടെ ഷെഫി പറയുന്നു.

ആദ്യമൊക്കെ കമന്റുകള്‍ കാണുമ്പോള്‍ വിഷമമായിരുന്നു, സങ്കടം തോന്നിയിരുന്നുവെന്നും ഷെമി പറയുന്നു. ഉമ്മയും മോനുമാണോ, തള്ളയ്ക്ക് വേറെ പണിയില്ലേ എന്നൊക്കെയായിരുന്നു നെഗറ്റീവ് കമന്റുകള്‍. അത് കാണുമ്പോള്‍ കരയുമായിരുന്നു.

വേറെ പണിയൊന്നുമില്ലേ എന്ന് ഷെഫി ചോദിക്കുമായിരുന്നെന്നും ഷെമി പറയുന്നു. കമന്റുകള്‍ ഒന്നും ഇപ്പോള്‍ നോക്കാറേയില്ലെന്നും ഷെമി പറയുന്നു. സ്വത്തൊക്കെ കണ്ടാണ് ഷെഫി ഷെമിയെ വിവാഹം ചെയ്തതെന്നൊക്കെ പറയുന്നവരുണ്ട്. എന്നാല്‍ തനിക്ക് വലിയ സ്വത്തൊന്നും ഇല്ല, ചെറിയൊരു വീട് മാത്രമേയുള്ളൂവെന്നും ഷെമി പറയുന്നു.

ഷെഫി പിണങ്ങാറില്ല. കാര്യങ്ങള്‍ തുറന്നു പറയും. എന്ത് പ്രശ്‌നമുണ്ടായാലും രണ്ട് മണിക്കൂര്‍ കഴിഞ്ഞാല്‍ മിണ്ടും. അവഗണിക്കാറില്ല. ഒറ്റപ്പെട്ടവരെ കൂട്ടിപ്പിടിക്കുന്ന പ്രകൃതമാണെന്നും ഷെമി പറയുന്നു

ഡിവോഴ്‌സായി പതിനാല് വര്‍ഷം വീട്ടില്‍ ഒതുങ്ങി കഴിഞ്ഞു. പുറത്തുപോകുമ്പോള്‍ വേറെ വിവാഹം ചെയ്യുന്നില്ലേ? കുട്ടികളെ എന്താക്കും? ചെലവിനെങ്ങനെയാണ്? എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. അതുകൊണ്ട് കഴിയുന്നതും പുറത്തുപോകാതിരിക്കുകയായിരുന്നെന്നും ഷെമി പറഞ്ഞു.