ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ആയി!!! സന്തോഷ വാര്‍ത്തയുമായി മിഥുന്‍ രമേശ്

ദിവസങ്ങള്‍ക്ക് മുമ്പാണ് നടനും അവതാരകനുമായ മിഥുന്‍ രമേശ് തനിക്ക് ബെല്‍സ് പാള്‍സി ബാധിച്ചെന്ന് അറിയിച്ചത്. തനിക്ക് രോഗം പിടിപ്പെട്ടതായി താരം തന്നെയാണ് വീഡിയോ പങ്കുവച്ച് അറിയിച്ചത്. മുഖത്തിന്റെ ഒരു വശത്തെ പേശികളില്‍ പെട്ടെന്ന് ബലഹീനത…

ദിവസങ്ങള്‍ക്ക് മുമ്പാണ് നടനും അവതാരകനുമായ മിഥുന്‍ രമേശ് തനിക്ക് ബെല്‍സ് പാള്‍സി ബാധിച്ചെന്ന് അറിയിച്ചത്. തനിക്ക് രോഗം പിടിപ്പെട്ടതായി താരം തന്നെയാണ് വീഡിയോ പങ്കുവച്ച് അറിയിച്ചത്. മുഖത്തിന്റെ ഒരു വശത്തെ പേശികളില്‍ പെട്ടെന്ന് ബലഹീനത അനുഭവപ്പെടുന്ന അവസ്ഥയാണ് ബെല്‍സ് പാള്‍സി. മുഖത്തെ പേശികള്‍ക്ക് സംഭവിക്കുന്ന ഈ തളര്‍ച്ച, മുഖത്തിന്റെ ഒരു വശം കോടിയതുപോലെ തോന്നിപ്പിക്കുന്ന അവസ്ഥയാണ്.

താരത്തിന്റ അവസ്ഥയറിഞ്ഞതോടെ ഞെട്ടലിലായിരുന്നു ആരാധകലോകം. സോഷ്യല്‍ ലോകത്ത് ഒന്നാകെ താരത്തിന്റെ തിരിച്ചുവരവിനായുള്ള പ്രാര്‍ഥനകളായിരുന്നു നിറഞ്ഞത്. കഴിഞ്ഞ ദിവസം താരം പ്രാര്‍ഥനകള്‍ക്ക് നന്ദിയറിയിച്ച് ആരോഗ്യപുരോഗതിയും പങ്കുവച്ചിരുന്നു. ഇപ്പോഴിതാ താരം ആശുപത്രി വിട്ട സന്തോഷമാണ് പങ്കുവച്ചത്.

കുറച്ച് നാളത്തെ ചികിത്സയ്ക്കു ശേഷം ഇന്ന് ആശുപത്രിയില്‍ നിന്നും ഇന്ന് ഡിസ്ചാര്‍ജ് ആവുകയാണ്. തിരുവനന്തപുരത്ത് കുറച്ച് ദിവസം കൂടി ഫിസിയോതെറാപ്പി നടത്തണം. പൂര്‍ണമായും രോഗമുക്തി നേടാനാവുമെന്നാണ് പ്രതീക്ഷയെന്നും മിഥുന്‍ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

ഒപ്പം തനിക്കായി പ്രാര്‍ത്ഥിക്കുകയും ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്ത ആരാധകര്‍ക്കും വീണ്ടും താരം നന്ദി പറഞ്ഞു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലായിരുന്നു താരത്തിന് ചികിത്സ.