‘സൂര്യ 42’ 2024ലെ പൊങ്കലിനെത്തും!!!

സിരുത്തൈ ശിവയും സൂര്യയും ഒന്നിക്കുന്ന ‘സൂര്യ 42’വിന്റെ റിലീസ് പ്രഖ്യാപിച്ചു. 2024-ല്‍ പൊങ്കല്‍ റിലീസായിട്ടാണ് ചിത്രം എത്തുക എന്നാണ് റിപ്പോര്‍ട്ട്. ‘സൂര്യ 42’ എന്ന് ചിത്രത്തിന് താല്‍ക്കാലികമായി ഇട്ടിരിക്കുന്ന പേരാണ്. ഒരു പിരിയോഡിക് ഡ്രാമയായാണ്…

സിരുത്തൈ ശിവയും സൂര്യയും ഒന്നിക്കുന്ന ‘സൂര്യ 42’വിന്റെ റിലീസ് പ്രഖ്യാപിച്ചു. 2024-ല്‍ പൊങ്കല്‍ റിലീസായിട്ടാണ് ചിത്രം എത്തുക എന്നാണ് റിപ്പോര്‍ട്ട്. ‘സൂര്യ 42’ എന്ന് ചിത്രത്തിന് താല്‍ക്കാലികമായി ഇട്ടിരിക്കുന്ന പേരാണ്. ഒരു പിരിയോഡിക് ഡ്രാമയായാണ് സൂര്യ 42 എത്തുന്നത്.

സിനിമയുടെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്. യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സംഗീതം ഒരുക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ്. ഛായാഗ്രഹണം വെട്രി പളനിസാമിയും നിഷ്ദ് യൂസഫ് ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്.


ബോളിവുഡ് താരം ദിഷ പഠാനിയാണ് ചിത്രത്തില്‍ നായികയാവുന്നത്. ദിഷയുടെ ആദ്യ തമിഴ് ചിത്രമാണ് സൂര്യ 42. നേരത്തെ പൂജ ഹെഗ്ഡെയായിരിക്കും നായികയാവുക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.