വിവാഹം കഴിഞ്ഞ് ആറു വര്‍ഷങ്ങൾക്ക് പുതിയ സന്തോഷം പങ്കുവച്ച് നടി മിത്ര കുര്യന്‍ !!

ബോഡിഗാർഡ് എന്ന സിനിമയിൽ ദിലീപിന്റയും നയൻതാരയുടെയും കൂടെ ശാസ്തമായ വേഷത്തിൽ വന്ന മറ്റൊരു നായിക ആയിരുന്നു മിത്ര കുര്യൻ. വിവാഹ ശേഷം മിത്ര സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ തിരിച്ചു വരവിനെക്കുറിച്ച്…

ബോഡിഗാർഡ് എന്ന സിനിമയിൽ ദിലീപിന്റയും നയൻതാരയുടെയും കൂടെ ശാസ്തമായ വേഷത്തിൽ വന്ന മറ്റൊരു നായിക ആയിരുന്നു മിത്ര കുര്യൻ. വിവാഹ ശേഷം മിത്ര സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ തിരിച്ചു വരവിനെക്കുറിച്ച് താരം തന്നെ പറഞ്ഞിരിക്കുകയാണ്. വളരെ സന്തോഷത്തിൽ ആണ് ആരാധകർ എല്ലാം. ആറ് വർഷത്തെ ഇടവേളക്ക് ശേഷമാണ് മിത്ര കുര്യൻ തിരിച്ചു വരവ് നടത്തുന്നത്.അതും ഒരു ടെലിവിഷൻ സീരിയലിലേക്ക്.

മുൻപ് നിരവധി പരുപാടിയിൽ വിധികർത്താവായി എത്തിയിട്ടുള്ള നടി ഇത്തവണ സീരിയലിൽ കേന്ദ്ര കഥാപാത്രത്തെ ആവതെറിപ്പിക്കാൻ പോകുന്നു എന്ന സവിശേഷതെ കൂടി ഉണ്ട്. ‘അമ്മ മകൾ എന്ന സീരിയലിൽ ആണ് മിത്ര അഭിനയിക്കുന്നത്. സീ കേരളത്തിൽ സംപ്രേഷണം ചെയ്യാൻ ഒരുങ്ങുന്ന സീരിയലിൽ സംഗീത എന്ന കഥാപാത്രത്തിലൂടെ ആണ് മിത്ര തിരിച്ചു വരവിന് ഒരുങ്ങുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു അമ്മയുടെയും മകളുടേയും കഥ പറയുന്ന സീരിയൽ ആണിത്. ഇതിൽ അമ്മയായി എത്തുന്നത് മിത്ര ആണ്. മകളായി എത്തുന്നത് മരിയ പ്രിൻസും ഒക്ടോബർ 25 മുതൽ പരമ്പര ഉണ്ടാകും എന്നാണ് പറയുന്നത്. 

ഇതൊരു താളം തെറ്റിയ താരാട്ട് എന്ന തല വാചകത്തോടെ ആണ് സീരിയലിലിന്റെ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. 2015ൽ സംഗീത സംവിധായകനായ വില്യം ഫ്രാൻസിസുമായി ആണ് മിത്രയുടെ വിവാഹം. അതിന് ശേഷമാണ് മിത്ര അഭിനയ ജീവിതത്തിൽ നിന്നും താൽക്കാലികമായി ഇടവേള എടുത്തത്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ആയിരുന്നു ഇരുവരുടേയും വിവാഹം നടന്നത്.