ലിയോയിലെ രംഗങ്ങൾ കുറയ്ക്കും ; നിർദേശങ്ങളുമായി സെൻസർ ബോർഡ് 

റിലീസിന് ഒരുങ്ങുന്ന വിജയ് ചിത്രം ലിയോയുടെ ചർച്ചകളിലാണ് തെന്നിന്ത്യ ഇപ്പോൾ. ലിയോയുടെ ഓരോ വിശേഷവും ആഘോഷമാകുകയാണ്. എന്തായിരിക്കും ലിയോയിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന നിഗൂഢത എന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. സെൻസര്‍ ബോര്‍ഡ് വിജയ്‍യുടെ ലിയോയില്‍ വരുത്തിയ…

റിലീസിന് ഒരുങ്ങുന്ന വിജയ് ചിത്രം ലിയോയുടെ ചർച്ചകളിലാണ് തെന്നിന്ത്യ ഇപ്പോൾ. ലിയോയുടെ ഓരോ വിശേഷവും ആഘോഷമാകുകയാണ്. എന്തായിരിക്കും ലിയോയിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന നിഗൂഢത എന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. സെൻസര്‍ ബോര്‍ഡ് വിജയ്‍യുടെ ലിയോയില്‍ വരുത്തിയ മാറ്റങ്ങളും ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. പ്രധാനമായും 13 മാറ്റങ്ങളാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ചില വാക്കുകള്‍ മ്യൂട്ടാക്കാനും നിര്‍ദ്ദേശങ്ങളുണ്ട്. വിജയ്‍യുടെ ലിയോയില്‍ ചില വയലൻസ് രംഗങ്ങള്‍ കുറയ്‍ക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. യുഎ സര്‍ട്ടിഫിക്കറ്റാണ് ലിയോയ്‍ക്ക് ലഭിച്ചിരിക്കുന്നത്. വിജയ്‍യുടെ ലിയോയും ലോകേഷ് കനകരാജ് തന്റെ ബയോഗ്രാഫിക്കൊപ്പം ചേര്‍ത്തതടക്കം നേരത്തെ വലിയ ചര്‍ച്ചയായി മാറിയിരുന്നു.  എന്നതില്‍ നിന്ന് തന്നെ ചിത്രത്തിന് ലഭിക്കുന്ന ഹൈപ്പ് മനസ്സിലാക്കാം. എക്സില്‍ ലിയോ നേരത്തെ ചേര്‍ക്കാതിരുന്നതിനാല്‍ ചിത്രം ഉപേക്ഷിച്ചുവെന്ന് ചില ട്രേഡ് അനലിസ്റ്റുകള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്‍തത് നേരത്തേ  വിവാദമായി മാറിയിരുന്നു. സിനിമകള്‍ പൂര്‍ത്തിയായത് മാത്രമായിരുന്നു സംവിധായകൻ ലോകേഷ് കനകരാജ് ബയോഗ്രാഫിയില്‍ സാധാരണയായി ചേര്‍ക്കാറുള്ളത്. ചിത്രത്തിന്റെ സെൻസര്‍ നടപടികള്‍ പൂര്‍ത്തിയായതിന് ശേഷം ലോകേഷ് കനകരാജ് എക്സില്‍ പേരിനൊപ്പം ബയോഗ്രാഫിയില്‍ ലിയോ ചേര്‍ത്തത് ആരാധകര്‍ ആഘോഷവുമാക്കി. ചോര നിറത്തിലുള്ള നിരവധി പോസ്റ്ററുകള്‍ ആദ്യം പുറത്തു വിട്ടതിനാല്‍ ലിയോ മുതിര്‍ന്നവര്‍ക്ക് മാത്രമുള്ളതാകും എന്ന സംശയവും നീക്കുന്നതാണ് എല്ലാത്തരം പ്രേക്ഷകര്‍ക്കും കാണാനാകുന്നതാണ് എന്ന് സാക്ഷ്യപ്പെടുത്തി സെൻസര്‍ ബോര്‍ഡ് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. ലിയോയുടെ ട്രെയിലറിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി  അനൈത്ത് മക്കള്‍ അരസില്‍ കക്ഷി നേതാവ് രാജേശ്വരി പ്രിയ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ട്രെയിലറില്‍ വിജയ് സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തും വിധം സംസാരിച്ചെന്നതാണ് ഇവർ ഉന്നയിക്കുന്ന ആരോപണം. മുന്‍പ് സിനിമയിലെ ‘നാറെഡി’ എന്ന വിജയ് ആലപിച്ച ഗാനം പുകവലിയെയും ലഹരിമ രുന്നുകളുടെ ഉപയോഗത്തെയും പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചും ഇവര്‍‌ രംഗത്തെത്തിയിരുന്നു, തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് ഇടപെട്ട് ഗാനത്തിലെ വരികള്‍ മാറ്റാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ലിയോ ട്രെയിലറിലെ 1.46 മിനിറ്റ് വരുന്ന ഭാഗത്ത് വിജയ് സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഡയലോഗ് പറയുന്നുവെന്നാണ് രാജേശ്വരി പ്രിയയുടെ ആരോപണം കോളിവുഡിലെ അപ്കമിംഗ് റിലീസുകളില്‍ ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രവുമാണ് ഇത്. ലോകേഷ്-വിജയ് കൂട്ടു കെട്ടിലെത്തുന്ന ലിയോ തമിഴിന് പുറമെ തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും പ്രദർശിപ്പിക്കും. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനി സാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. എന്തായാലും ലിയോ മികച്ച ഒരു സിനിമയായിരിക്കും എന്ന് നടനുമായ ഗൗതം വാസുദേവ് മേനോൻ നേരത്തെ വ്യക്തമാക്കിയതും ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ഇത് ഒരു ദളപതി സിനിമയാണ്. ലോകേഷ് കനകരാജിന്റേതാണ്, ലിയോയ്‍ക്കായി ചെയ്‍ത രംഗങ്ങള്‍ ഡബ്ബിംഗിന് കണ്ടിരുന്നുവെന്നും അതെല്ലാം മികച്ചതായി വന്നിട്ടുണ്ടെന്നും മനം കവരുന്നതാണ് എന്നും ഒരു പ്രധാന വേഷത്തില്‍ എത്തുന്ന ഗൗതം വാസുദേവ് മേനോൻ വ്യക്തമാക്കിയിരുന്നു. ലോകേഷ് കനകരാജിന്റെ നായകനായി വിജയ്‌യെത്തുമ്പോള്‍ ചിത്രത്തില്‍ നായിക ആയെത്തുന്നത്  തൃഷയാണ്. വിജയ്‌യുടെ നായികയായി 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃഷ എത്തുന്നത് എന്ന ഒരു പ്രത്യേകതയും ലിയോയ്ക്കുണ്ട്. . സഞ്ജയ് ദത്ത്, അര്‍ജുന്‍ സർജ, അമൻസൂർ അലിഖാന്, ബാബു ആന്റണി, മനോബാല, മിഷ്‌കിന്‍, മാത്യു തോമസ്, പ്രിയ ആനന്ദ് തുടങ്ങി ഇതര ഭാഷാ താരങ്ങൾ ഉൾപ്പെടെയുള്ളവർ ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. ചിത്രം ഈ മാസം 19ന് തീയേറ്ററുകളിൽ എത്തും.