നിങ്ങൾ ടോയ്‌ലെറ്റിൽ ഇരുന്ന് മൊബൈൽ ഫോൺ ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഇവ ശ്രദ്ധിക്കുക

ടോയ്‌ലെറ്റില്‍ ഇരുന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരേറെയാണ്. പലരും ഇത് അംഗീകരിക്കാന്‍ വിസമ്മതിക്കുന്നുണ്ടെങ്കിലും, മിക്കവരും മൊബൈല്‍ ഫോണ്‍ ടോയ്ലറ്റില്‍ ഉപയോഗിക്കുന്നുവെന്നത് ഒരു വസ്തുതയാണ്. ടോയ്ലറ്റില്‍ നിങ്ങള്‍ എത്രത്തോളം ഫോണ്‍ ഉപയോഗിക്കുന്നുവോ അത്രയും നേരം നിങ്ങള്‍ അവിടെ…

mobile phone using in toilet

ടോയ്‌ലെറ്റില്‍ ഇരുന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരേറെയാണ്.
പലരും ഇത് അംഗീകരിക്കാന്‍ വിസമ്മതിക്കുന്നുണ്ടെങ്കിലും, മിക്കവരും മൊബൈല്‍ ഫോണ്‍ ടോയ്ലറ്റില്‍ ഉപയോഗിക്കുന്നുവെന്നത് ഒരു വസ്തുതയാണ്. ടോയ്ലറ്റില്‍ നിങ്ങള്‍ എത്രത്തോളം ഫോണ്‍ ഉപയോഗിക്കുന്നുവോ അത്രയും നേരം നിങ്ങള്‍ അവിടെ ഇരിക്കും. ടോയ്ലറ്റില്‍ ഇരുന്ന് ഗെയിം മുതല്‍ ചാറ്റിങ് വരെ പലരും ചെയ്യുന്നുണ്ട്. ടോയ്ലറ്റിലെ ഫോണ്‍ ഉപയോഗം അവിടെ കൂടുതല്‍ സമയം ചെലവിടാന്‍ പ്രേരിപ്പിക്കും. ഇതുവഴി ചില രോഗങ്ങളും കടന്നുകൂടുന്നുണ്ട്.

 

നൂറുകണക്കിന് സൂക്ഷ്മ ജീവികള്‍, കുമിളകള്‍, ഈസ്റ്റ് എന്നിവ കൂടാതെ മലത്തിന്റെ അംശവും ടോയ്ലറ്റ് ഫോണ്‍ ഉപയോഗത്തിലൂടെ നമ്മള്‍ അറിയാതെ അടിഞ്ഞുകൂടാന്‍ സാധ്യതയുണ്ട്. ടോയ്ലറ്റ് വാതില്‍, ലോക്ക്, ടാപ്, ഫ്‌ളഷ്, ഹാന്‍ഡ് വാഷ് തുടങ്ങിയവയിലെല്ലാം ബാക്ടീരിയ ഉണ്ട്. സോപ്പിട്ട് കൈ കഴുകിയാലും ചില ബാക്ടീരിയകള്‍ നശിച്ചെന്ന് വരില്ല. 10 മിനിറ്റിലധികം ടോയ്ലറ്റില്‍ ഇരിക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ദരുടെ അഭിപ്രായം. ടോയ്ലറ്റില്‍ ചിലവിടുന്ന സമയം കൂടുതലാണോ എന്നറിയാന്‍ ഒരു സ്വയം പരിശോധന നടത്താവുന്നതാണ്. ആദ്യദിവസം ഫോണുമായി ടോയ്ലറ്റില്‍ പോകുക. പിന്നീട് ഫോണ്‍ ഇല്ലാതെയും പോകുക. രണ്ട് സമയവും തമ്മിലുള്ള വ്യത്യാസം മനസിലാക്കുക.

mobile phone using in toilet

30 മിനിറ്റില്‍ കൂടുതല്‍ സമയം ടോയ്ലറ്റില്‍ ഇരുന്നാല്‍ അര്‍ശസ്, രക്തധമനികള്‍, മലദ്വാരം എന്നിവയ്ക്ക് വീക്കം എന്നിവയുണ്ടാകാം. മലാശയത്തില്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തുന്നതിനാല്‍ അര്‍ശസ് ഉണ്ടാകാനും നിലവിലുള്ള അര്‍ശസ് വഷളാകാനും സാധ്യതയുണ്ട്. ഞരമ്ബുകളുടെയും അരക്കെട്ടിന്റെയും പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകുന്നുണ്ട്. അതേസമയം അര്‍ശസ് ഉള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മലദ്വാരം വൃത്തിയായി സൂക്ഷിക്കുക, കൃത്യമായ വ്യായാമം ദിവസേന ചെയ്യുക, ആവശ്യത്തിനു വെള്ളം കുടിക്കുക (കുറഞ്ഞത് 3 ലീറ്റര്‍), അനുയോജ്യമായ രീതിയിലിരുന്ന് മലവിസര്‍ജ്ജനം നടത്തുക, മലദ്വാരത്തില്‍ മാന്തുകയും ചൊറിയുകയും ചെയ്യരുത്, ബലം പിടിച്ച്‌ ബുദ്ധിമുട്ടി മലവിസര്‍ജ്ജനം ചെയ്യരുത്, അമിത ഭാരം ഉയര്‍ത്തുന്നത് ഒഴിവാക്കുക, വീക്കം കുറയ്ക്കാന്‍ ഐസ് പാക്ക് ഉപയോഗിക്കുക