ഭാര്യ എന്നതിനേക്കാൾ ഒരു കൊച്ചുകുട്ടിയായി അവളെ കൊണ്ട് നടക്കാനായിരുന്നു എനിക്ക് ഇഷ്ട്ടം! - മലയാളം ന്യൂസ് പോർട്ടൽ
Film News

ഭാര്യ എന്നതിനേക്കാൾ ഒരു കൊച്ചുകുട്ടിയായി അവളെ കൊണ്ട് നടക്കാനായിരുന്നു എനിക്ക് ഇഷ്ട്ടം!

രേഖ മോഹൻ എന്ന നടിയെ അറിയാത്ത സിനിമ പ്രേമികൾ ചുരുക്കം ആണ്. ഒരു കാലത്ത് മലയാള സിനിമയിൽ ശാലീനത തുളുമ്പുന്ന മുഖവുമായി ചിരിച്ചുകൊണ്ട് സജീവമായി നിന്ന താരം ആയിരുന്ന് രേഖ. വിവാഹ ശേഷവും സിനിമയിൽ തുടർന്ന രേഖ എന്നാൽ അപ്രതീക്ഷിതമായി ഈ ലോകത്തിൽ നിന്ന് വിട പറയുകയായിരുന്നു. ഇപ്പോൾ രേഖയുടെ വിയോഗത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് രേഖയുടെ ഭർത്താവ് മോഹൻ കൃഷ്ണൻ. രേഖയുടെ ഓർമകളിൽ ജീവിതം തള്ളി നീക്കുകയാണ് മോഹൻ കൃഷ്ണൻ ഇപ്പോൾ. താൻ രേഖയെ ഒരു പാഡ് സ്നേഹിച്ചിരുന്നു എന്നും എന്നാൽ ഇപ്പോൾ അവളുടെ ഓർമകളിൽ ആണ് താൻ ജീവിക്കുന്ന എന്നുമാണ് മോഹൻ കൃഷ്ണൻ പറഞ്ഞത്. മോഹൻ കൃഷ്ണന്റെ വാക്കുകൾ ഇങ്ങനെ,

ഞാൻ രേഖയെ പെണ്ണുകാണാൻ ചെല്ലുമ്പോൾ ആണ് ഞങ്ങൾ തമ്മിൽ ആദ്യമായി കാണുന്നത്. എനിക്ക് രേഖയേക്കാൾ കുറച്ച് പ്രായം കൂടുതൽ ഉണ്ടായിരുന്നു. അത് കൊണ്ട് വിവാഹത്തിന് വീട്ടു കാർക്ക് വലിയ താൽപ്പര്യം ഇല്ലായിരുന്നു. എനിക്ക് രേഖയെ കണ്ടപ്പോൾ തന്നെ ഇഷ്ട്ടപെട്ടു.രേഖയ്ക്ക് അന്ന് ഇരുപത് വയസ്സ് ആയിരുന്നു പ്രായം. എന്നെ തന്നെ വിവാഹം കഴിച്ചാൽ മതിയെന്ന് രേഖ വീട്ടുകാരോട് കടുപ്പിച്ച് പറഞ്ഞത് ഞാൻ പിന്നെ അറിഞ്ഞപ്പോൾ എനിക്ക് അത്ഭുതം തോന്നിയിരുന്നു. എന്താ അങ്ങനെ വാശി പിടിച്ചത് എന്ന് ഞാൻ രേഖയോട് ഇടയ്ക്ക് ചോദിക്കുമ്പോൾ അയാൾ പറഞ്ഞിരുന്നത് ഈ കുരങ്ങനെ കിട്ടാൻ വേണ്ടി ആയിരുന്നു എന്നാണു.

ഒരുപാട് യാത്ര പോകാൻ രേഖയ്ക്ക് വലിയ ഇഷ്ട്ടം ആയിരുന്നു. കുട്ടികൾ ആകുന്നതിനു മുൻപ് പറന്നു കഴിയണം എന്ന് അയാൾ പറയുമായിരുന്നു. അങ്ങനെ ഞങ്ങൾ ഒരുപാട് രാജ്യങ്ങളിൽ യാത്ര പോയി. അപ്പൊഴെലം അയാൾക്ക് സിനിമയിൽ നിന്ന് അവസരങ്ങൾ വരുന്നുണ്ടായിരുന്നു. ബ്രെസ്റ് ക്യാൻസർ രേഖയ്ക്ക് വന്നിരുന്നതിനാൽ ഗർഭിണി ആകാൻ ചില ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. ഞങ്ങളുടെ വീടിന്റെ പണി നടത്തുനനത്തിനു വേണ്ടിയാണ് രേഖ മലേഷ്യയിൽ നിന്നും നാട്ടിലേക്ക് വരുന്നത്. സുഹൃത്തിന്റെ ഫ്ലാറ്റിൽ ആയിരുന്നു രേഖ താമസിച്ചത്. ഞാൻ ഒരു മീറ്റിങ്ങിന് പോകുന്നതിനു മുൻപ് രേഖയുമായി സംസാരിച്ചിരുന്നു. മീറ്റിങ് കഴിഞ്ഞു വന്നു വിളിച്ചപ്പോൾ ഫോൺ എടുക്കുന്നില്ല. ഞാൻ ഡ്രൈവറെ വിളിച്ച പറഞ്ഞു ഫ്ലാറ്റിൽ പോയി നോക്കാൻ. അങ്ങനെ നോക്കിയപ്പോൾ ടേബിളിൽ മുഖം കമഴ്ത്തി കിടക്കുന്ന രേഖയെ ആണ് കാണുന്നത്. ഞാൻ വന്നിട്ട് എടുത്താൽ പോരെ എന്ന് ഞാൻ അവരോട് ചോദിച്ചു. എന്നാൽ ശരീരത്തിൽ ഇപ്പോൾ തന്നെ ഉറുമ്പ് കയറി ഇനി വെച്ചോണ്ടിരിക്കാൻ കഴിയില്ല എന്നാണ് അവർ പറഞ്ഞത്. അങ്ങനെ എന്റെ രേഖ ഈ ലോകത്തിൽ നിന്നും യാത്രയായി എന്നുമാണ് മോഹൻ പറഞ്ഞത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Trending

To Top
Don`t copy text!