ആ വീഡിയോ കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി, മനസ്സ് തുറന്ന് സൂരജ്! - മലയാളം ന്യൂസ് പോർട്ടൽ
Film News

ആ വീഡിയോ കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി, മനസ്സ് തുറന്ന് സൂരജ്!

sooraj about troll

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പരയിൽ ദേവയായി എത്തി മിനിസ്ക്രീൻ പ്രേഷകരുടെ മുഴുവൻ സ്നേഹം നേടിയെടുത്ത താരമാണ് സൂരജ് സൺ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി താരത്തിന്റെ ആരാധകരെ നിരാശപ്പെടുത്തുന്ന വാർത്തകൾ  ആണ് പുറത്ത് വരുന്നത്. പരമ്പരയിൽ നിന്ന് സൂരജ് പിന്മാറി എന്ന വാർത്തകൾ ആണ് വന്നത്. സൂരജ്ഉം ഇത് സ്ഥിതീകരിച്ചിരുന്നു. തനിക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും ആ കാരണത്താൽ ആണ് താൻ പാരമ്പരായിൽ നിന്ന് പിന്മാറിയത് എന്നും എന്നാൽ താൻ തിരിച്ച് വരുമെന്നും ആണ് സൂരജ്   പറഞ്ഞിരുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുമുണ്ട്.

എന്നാൽ കഴിഞ്ഞ ദിവസം ആണ് സൂരജ് പരമ്പരയിൽ നിന്ന് പിന്മാറിയതിനെ കുറിച്ച് ഒരു ട്രോള് വീഡിയോ ഇറങ്ങിയത്. അസുഖത്തിന്റെ പേരും പറഞ്ഞു രക്ഷപ്പെടാം എന്ന തരത്തിൽ  ഉള്ള ഒരു ട്രോള് ആയിരുന്നു. ഇപ്പോൾ ഈ ട്രോള് വിഡിയോയോട് പ്രതികരിക്കുകയാണ് സൂരജ്. സത്യത്തിൽ ആ വീഡിയോ ആദ്യം കണ്ടപ്പോൾ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ഒരു ട്രോള് വീഡിയോ കാണുന്ന രീതിയിൽ തന്നെയാണ് ഞാൻ അത് കണ്ടത്. എന്നാൽ അതിൽ അസുഖത്തിന്റെ പേര് പറഞ്ഞു രക്ഷപ്പെടാം എന്ന് പറയുന്ന ഒരു ഭാഗം വന്നത് എന്നെ അസ്വസ്ഥൻ ആക്കി. കാരണം തന്നെ സ്നേഹിക്കുന്ന കുറച്ച് പേര് എങ്കിലും തന്നെ കുറിച്ച ആ വീഡിയോ കണ്ടു കഴിയുമമ്പോൾ തെറ്റായി വിചാരിക്കും എന്നാണ് സൂരജ് പറയുന്നത്.

എനിക്ക് മാറാ രോഗം ഒന്നും അല്ല വന്നത്. ആയിരത്തിൽ എണ്ണൂറ് പേർക്കും വരുന്ന രോഗം ആണ് എനിക്കും വന്നത്. എന്നാൽ അതിനെ ഇപ്പോൾ വക വെയ്ക്കാതെ മുന്നോട്ട് പോയാൽ അത് എന്റെ ഭാവിയെ തന്നെ ബാധിക്കും എന്ന് ഡോക്ടർ പറഞ്ഞത് കൊണ്ടാണ് ഞാൻ എന്റെ ജോലിയിൽ നിന്ന് ഇടവേള എടുത്തത്. പിന്മാറാനുള്ള കാരണം ഞാൻ പറഞ്ഞു. അത് കുറച്ച് പേര് വിശ്വസിയ്ക്കും, കുറച്ച് പേര് വിശ്വസിക്കില്ല. ഇത്തരത്തിൽ ട്രോളുകൾ ഉണ്ടാകുന്നവരുടെ ലക്‌ഷ്യം റേറ്റിങ് മാത്രം ആയിരിക്കും. എന്നാൽ ഈ ട്രോളുകൾ മറ്റൊരാളുടെ ജീവിക്കാതെയും ബാധിക്കുമെന്ന് ഇവർ ചിന്തിക്കുന്നില്ല എന്നുമാണ് സൂരജ് പറഞ്ഞത്.

 

 

 

 

 

 

Join Our WhatsApp Group

Trending

To Top
Don`t copy text!