ലാല്‍ സാറിനെ പൊന്നുപോലെ നോക്കണം…എന്ന് പറഞ്ഞ് ആ താക്കോല്‍ക്കൂട്ടം ആന്റണിയെ ഏല്‍പ്പിച്ചു! ഓര്‍മ്മകള്‍ പങ്കുവച്ച് മോഹന്‍ലാലിന്റെ ആദ്യകാല സാരഥി മോഹനന്‍നായര്‍

മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാലും സാരഥി ആന്റണി പെരുമ്പാവൂരും തമ്മിലുള്ള ബന്ധം അത്രമേല്‍ പ്രശസ്തമാണ്. ഡ്രൈവറില്‍ നിന്നും മനസൂക്ഷിപ്പുകാരനും പ്രൊഡ്യൂസറുമൊക്കെയായുള്ള ആന്റണിയുടെ വളര്‍ച്ച അസൂയാവഹമാണ്. എന്നാല്‍ മോഹന്‍ലാലിന്റെ ആദ്യകാല ഡ്രൈവറായിരുന്നത് മോഹനന്‍നായരാണ്. മോഹന്‍ലാലിന്റെ അച്ഛന്‍…

മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാലും സാരഥി ആന്റണി പെരുമ്പാവൂരും തമ്മിലുള്ള ബന്ധം അത്രമേല്‍ പ്രശസ്തമാണ്. ഡ്രൈവറില്‍ നിന്നും മനസൂക്ഷിപ്പുകാരനും പ്രൊഡ്യൂസറുമൊക്കെയായുള്ള ആന്റണിയുടെ വളര്‍ച്ച അസൂയാവഹമാണ്.
എന്നാല്‍ മോഹന്‍ലാലിന്റെ ആദ്യകാല ഡ്രൈവറായിരുന്നത് മോഹനന്‍നായരാണ്.
മോഹന്‍ലാലിന്റെ അച്ഛന്‍ വിശ്വനാഥന്‍ നായരുടെ ഡ്രൈവറായിരുന്നു മോഹനന്‍നായര്‍. 83 വയസ് പ്രായമുള്ള അദ്ദേഹം ഇന്ന് തലസ്ഥാനത്ത് വിശ്രമജീവിതത്തിലാണ്.

ആരോഗ്യ അവശതകളെ തുടര്‍ന്ന് വീട്ടില്‍ തന്നെ വിശ്രമത്തിലാണ്. അന്ന് ലാലിന്റെ സിനിമയാത്രകളുടെ നെടുംന്തൂണായിരുന്നു മോഹനന്‍. ലാലിനൊപ്പം ഉണ്ടായിരുന്നപ്പോള്‍ മുടവന്‍മുഗളില്‍ തന്നെയായിരുന്നു താമസം. ഇപ്പാഴിതാ അദ്ദേഹം പഴയകാല അനുഭവങ്ങളും ഓര്‍മ്മകളും പങ്കുവച്ചിരിക്കുകയാണ്.

മൂന്ന് പതിറ്റാണ്ടോളം ലാലിന്റെ കുടുംബത്തിന്റെ സഹചാരിയായിരുന്നു മോഹനന്‍ നായര്‍. മോഹന്‍ലാലിന്റെ അച്ഛന്‍ വിശ്വനാഥന്‍ നായരുടെ ഉറ്റ സാരഥിയായിരുന്ന ഇദ്ദേഹം. ദീര്‍ഘനാള്‍ ലാലിന്റെ കുടുംബത്തോടൊപ്പം തന്നെ വീട്ടിലെ അംഗമായി തുടരുകയായിരുന്നു.

28 വര്‍ഷം മുമ്പാണ് ലാലിന്റെ മുടവന്‍മുകളിലെ വസതിയിലെത്തുന്നത്. ഡ്രൈവറായി എത്തിയ മോഹനന്‍ പിന്നെ ലാലിന്റെ സിനിമ യാത്രകളുടെയും സാരഥിയായി.
ഒരു ഷൂട്ടിംഗ് സെറ്റില്‍ നിന്ന് മറ്റൊരിടത്തേക്ക് എത്തിക്കുന്നതും തിരികെ വീട്ടിലെത്തിക്കുന്നതുമൊക്കെ മോഹനന്‍ നായര്‍ ആയിരുന്നു.

ഒരിക്കല്‍ ലാല്‍ ഷൂട്ടിംഗ് കഴിഞ്ഞ് ക്ഷീണിതനായി വീട്ടിലെത്തിയതും അറിയാതെ തന്റെ മടിയില്‍ തലചായ്ച്ച് കിടന്നുറങ്ങിയതുമൊക്കെ അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്.
ലാലിന്റെ ഉറ്റ സുഹൃത്തുക്കളായ ഗായകന്‍ എംജി ശ്രീകുമാറും സംവിധായകന്‍ പ്രിയദര്‍ശനും ജഗദീഷും നിര്‍മ്മാതാവ് സുരേഷ് കുമാറുമൊക്കെ വീട്ടിലെത്തി സൗഹൃദം പങ്കിട്ടിരുന്നതും മോഹനന്‍ നായര്‍ ഓര്‍ക്കുന്നു.

കളരി പഠിക്കണമെന്ന ആഗ്രഹം ലാല്‍ മുന്നോട്ടുവച്ചപ്പോള്‍ പള്ളിച്ചലിലുള്ള പരമ്പര്യ കളരികേന്ദ്രത്തില്‍ എത്തിച്ച് കളരിമുറകള്‍ അഭ്യസിപ്പിച്ചതും മോഹനന്‍നായര്‍ ഓര്‍ക്കുന്നു. എട്ടുവീട്ടില്‍ പിള്ളമാരുടെ കുടുംബമാണ് മോഹനന്‍നായര്‍. അദ്ദേഹത്തിന്റെ
പിതാവ് ഇലങ്കത്ത് വീട്ടില്‍ പരമേശ്വരന്‍ പിള്ളയും മാതാവും മരിച്ചപ്പോള്‍ മോഹന്‍ലാല്‍ എത്തിയിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ശാരീരിക അസ്വാസ്ഥ്യങ്ങള്‍ക്കൊപ്പം ടൈഫോയിഡും പക്ഷാഘാതവും വന്നതോടെ ‘സാരഥി’ എന്ന ഉത്തരവാദിത്വത്തില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞു. കാറില്‍ എ സി ഇട്ട് ദീര്‍ഘദൂരം സഞ്ചരിക്കുമ്പള്‍ ഉണ്ടായിരുന്ന ആരോഗ്യപ്രശ

തന്റെ ഉത്തരവാദിത്വം മോഹനന്‍ നായര്‍ തന്നെയാണ് ആന്റണി പെരുമ്പാവൂരിനെ ഏല്‍പ്പിക്കുന്നത്. പഴയ അംബാസിഡര്‍ കാറിന്റെ താക്കോല്‍ക്കൂട്ടം ആന്റണിയെ ഏല്‍പ്പിച്ച ശേഷം സാറിനെയും കുടുംബത്തെയും പൊന്നുപോലെ നോക്കി കൊള്ളണം എന്നാണ് താന്‍ പറഞ്ഞതന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നു.

‘പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി തൊട്ടപ്പുറത്തുള്ള വെടിവെച്ചാന്‍കോവിലിലെ ഭഗവതിനടയിലുള്ള ബംഗ്ലാവില്‍ ലാല്‍ എത്തിയപ്പോഴും പോയി കാണാന്‍ കഴിഞ്ഞില്ല, അത് വലിയ വിഷമായി മനസ്സിലുണ്ടെന്നും അദ്ദേഹം പങ്കുവക്കുന്നു. എവിടെയായാലും ലാല്‍ സര്‍ സുഖമായിരിക്കട്ടെയെന്നു സ്‌നേഹത്തോടെ പറയുന്നു.