നരേന്ദ്ര മോദിയില്‍ നിന്നും അക്ഷതം സ്വീകരിച്ച് മമ്മൂട്ടിയും മോഹന്‍ലാലും!!

അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ആഘോഷങ്ങളിലാണ് രാജ്യം. പ്രതിഷ്ഠയുടെ ഭാഗമായി നിരവധി പേരിലേക്ക് അക്ഷതവും എത്തിയ്ക്കുന്നുണ്ട്. മലയാളത്തിലെ നിരവധി താരങ്ങള്‍ അക്ഷതം സ്വീകരിച്ചു കഴിഞ്ഞു. ഇപ്പോഴിതാ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും താരരാജാവ് മോഹന്‍ലാലും അക്ഷതം സ്വീകരിച്ചിരിക്കുകയാണ്.…

അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ആഘോഷങ്ങളിലാണ് രാജ്യം. പ്രതിഷ്ഠയുടെ ഭാഗമായി നിരവധി പേരിലേക്ക് അക്ഷതവും എത്തിയ്ക്കുന്നുണ്ട്. മലയാളത്തിലെ നിരവധി താരങ്ങള്‍ അക്ഷതം സ്വീകരിച്ചു കഴിഞ്ഞു. ഇപ്പോഴിതാ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും താരരാജാവ് മോഹന്‍ലാലും അക്ഷതം സ്വീകരിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയാണ് മെഗാതാരങ്ങള്‍ക്ക് അക്ഷതം കൈമാറിയത്.

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹത്തിന് ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയിരുന്നു പ്രധാനമന്ത്രിയും താരങ്ങളും. ക്ഷേത്രത്തില്‍ വച്ചാണ് താരങ്ങളും അക്ഷതം സ്വീകരിച്ചത്. സുരേഷ് ഗോപിയുടെ മകളുടെ കല്ല്യാണത്തിനെത്തിയ മോദി വധൂവരന്മാരെ ആശീര്‍വദിച്ച ശേഷം താരങ്ങളെയെല്ലാം പരിചയപ്പെട്ടു. മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും ചേര്‍ന്നാണ് അക്ഷതം സ്വീകരിച്ചത്. മോഹന്‍ലാല്‍, ദിലീപ്, ജയറാം, ബിജുമേനോന്‍, ഖുശ്ബു, ജി സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ക്കെല്ലാം നരേന്ദ്രമോദി അക്ഷതം സമ്മാനിച്ചു.

മോദി ഗുരുവായൂര്‍ ക്ഷേത്രത്തിലും തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തിയ ശേഷം പ്രധാനമന്ത്രി തിരികെ കൊച്ചിയിലെക്ക് പോയി. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലും മോദി ദര്‍ശനം നടത്തി. മീനൂട്ട് വഴിപാട് നടത്തി വേദാര്‍ച്ചനയിലും പങ്കെടുത്തു.