വളരെ നന്നായിട്ടുണ്ട്, വലിയ സന്തോഷം..! കൊറോണ പേപ്പേഴ്‌സിന്റെ വിജയം ആഘോഷമാക്കി മോഹന്‍ലാല്‍

ഷെയ്ന്‍ നിഗമിനെ പ്രധാന കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് കൊറോണ പേപ്പേഴ്‌സ്. ചിത്രത്തിന്റെ വിജയാഘോഷത്തിനെത്തിയിരിക്കുകയാണ് താരരാജാവ് മോഹന്‍ലാല്‍. കൊറോണ പേപ്പേഴ്‌സിന്റെ സക്‌സസ് സെലിബ്രേഷന്റെ വീഡിയോയാണ് വൈറലാകുന്നത്. സംവിധായകന്‍ പ്രിയദര്‍ശന്‍ ആഘോഷത്തിലില്ലായിരുന്നു. ചിത്രത്തില്‍…

ഷെയ്ന്‍ നിഗമിനെ പ്രധാന കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് കൊറോണ പേപ്പേഴ്‌സ്. ചിത്രത്തിന്റെ വിജയാഘോഷത്തിനെത്തിയിരിക്കുകയാണ് താരരാജാവ് മോഹന്‍ലാല്‍. കൊറോണ പേപ്പേഴ്‌സിന്റെ സക്‌സസ് സെലിബ്രേഷന്റെ വീഡിയോയാണ് വൈറലാകുന്നത്.

സംവിധായകന്‍ പ്രിയദര്‍ശന്‍ ആഘോഷത്തിലില്ലായിരുന്നു. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഷെയ്ന്‍ നിഗത്തിനും സിദ്ദിഖിനുമൊപ്പം മോഹന്‍ലാല്‍ ആണ് കേക്ക് മുറിക്കുന്നത്.

സിനിമയെപ്പറ്റി കേട്ടു, വളരെ നന്നായിട്ടുണ്ടെന്ന് അറിഞ്ഞു. വലിയ സന്തോഷം. അതിലുള്ള എല്ലാവര്‍ക്കും, അഭിനയിച്ച എല്ലാവര്‍ക്കും ആശംസകള്‍ എന്നും മോഹന്‍ലാല്‍ സന്തോഷം പങ്കുവച്ച് പറയുന്നു.

തീര്‍ച്ഛയായും പ്രിയദര്‍ശന്റെ ഒരു സിനിമ. അപ്പോള്‍ അതിന്റെ ഒരു വിജയാഘോഷമായിട്ട് അതില്‍ അഭിനയിച്ച ഒരാള്‍ക്ക് ഗുഡ് ലക്ക്. ഓള്‍ ദി ബെസ്റ്റ് എന്നും ഷെയ്ന്‍ന് കേക്ക് നല്‍കിക്കൊണ്ട് ലാലേട്ടന്‍ പറഞ്ഞു. പ്രിയന്റെ അഭാവത്തില്‍ ഈ ചിത്രത്തിന്റെ വിജയത്തില്‍ താനും പങ്കുചേരുകയാണെന്നും ലാലേട്ടന്‍
പറഞ്ഞു.

തമിഴ് ചിത്രം എട്ട് തോട്ടകളില്‍ നിന്നും അതിന് പ്രചോദനമായ അകിര കുറോസാവ ചിത്രം സ്‌ട്രേ ഡോഗില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് എടുത്ത ചിത്രമാണ് കൊറോണ പേപ്പേഴ്‌സ്.

ചിത്രത്തിന് തിരക്കഥയൊരുക്കിയത് ശ്രീഗണേഷാണ്. പ്രിയദര്‍ശന്‍ തന്നെയാണ് ഫോര്‍ ഫ്രെയിംസിന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഗായത്രി ശങ്കര്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സിദ്ധിഖ്, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ജീന്‍ പോള്‍ ലാല്‍, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പപ്പന്‍, ശ്രീകാന്ത് മുരളി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.