സുചിത്രയ്‌ക്കും മക്കൾക്കുമൊപ്പം ഗാനമാലപിച്ച് മോഹൻലാൽ! - മലയാളം ന്യൂസ് പോർട്ടൽ
Film News

സുചിത്രയ്‌ക്കും മക്കൾക്കുമൊപ്പം ഗാനമാലപിച്ച് മോഹൻലാൽ!

mohanlal sing song with family

മലയാളികൾക്ക് എന്നും അഭിമാനമായ താരമാണ് മോഹൻലാൽ. മോഹൻലാലിന്റെ കഴിവിൽ ഇന്ത്യൻ സിനിമ ലോകം തന്നെ പല തവണ തലകുനിച്ചിട്ടുണ്ട്. മോഹൻലാലിന്റെ ആക്ഷൻ സീനുകൾ പലപ്പോഴും സംവിധായകരെ വരെ ഞെട്ടിപ്പിച്ചിട്ടുണ്ട്.ആക്ഷന്‍ രംഗങ്ങളില്‍ മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരം ആരാധകരെ ആവേശം കൊള്ളിക്കുന്നത് ഒരു പതിവ് കാര്യമാണ്. ഒരു വില്ലനായി മലയാള സിനിമയില്‍ തുടക്കമിട്ട മോഹന്‍ലാലിന്‍റെ ആക്ഷന്‍ സീനുകള്‍ അദ്ദേഹം സൂപ്പര്‍ താരമാകും മുന്‍പേ ശ്രദ്ധ നേടിയിരുന്നു. ഒരു നല്ല നടൻ മാത്രമല്ല താൻ എന്നും ഒരു മികച്ച ഗായകനും അതിലുപരി മികച്ച നർത്തകനും കൂടിയാണ് താൻ എന്ന് താരം പലതവണ ആരാധകർക്ക് മുന്നിൽ തെളിയിച്ചിട്ടുണ്ട്.

Mohanlal's new housewarming

Mohanlal’s new housewarming

ഇപ്പോഴിത തന്റെ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ഒരു പൊതുവേദിയിൽ ഗാനം ആലപിക്കുന്ന മോഹൻലാലിന്റെ വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പൊതുവേദികളിൽ താരം പാട്ടു പാടുന്നതിന്റെ വീഡിയോ നേരുത്തെയും സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ടെങ്കിലും ഇത്തരത്തിൽ കുടുംബസമേതം ഗാനം ആലപിക്കുന്ന വീഡിയോ ഒരുപക്ഷെ ആദ്യമായാകും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. ഗായകൻ ചാൾസ് ആന്റണി ആണ് ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നിരവതി പേരാണ് താരത്തിന്റെ വീഡിയോയ്ക്ക് കമെന്റുകളുമായി എത്തിയത്. മോഹൻലാലിന്റെ ഭാര്യ സുചിത്രയും മകൾ മായയും ഗാനം ആലപിക്കുമ്പോൾ താരം അത് ആസ്വദിച്ച് കൊണ്ട് താളം പിടിക്കുന്നതും വിഡിയോയിൽ കാണാം. മകൻ പ്രണവ് മോഹൻലാലും ഗാനം ആലപിക്കാൻ ഇവർക്കൊപ്പം തന്നെ ഉണ്ട്.mohanlal family

അച്ഛന്റെ പാതയെ പിന്തുടർന്ന് മകൻ പ്രണവ് മോഹൻലാലും സിനിമയിലേക്ക് എത്തിയിട്ടുണ്ട്. മകള്‍ വിസ്‌മയ തിരഞ്ഞെടുത്തത് എഴുത്തിന്റെ ലോകവും. താരത്തിന്റെ അഭിനയ ജീവിതത്തിനു ഏറ്റവും കൂടുതൽ പിന്തുണ നൽകി കൂടെ നിന്നത് അദ്ദേഹത്തിന്റെ ഭാര്യ സുചിത്രയാണ്. തന്റെ ഏറ്റവും വലിയ ആരാധകരിൽ ഒരാളാണ് സുചിത്രയെന്നും മോഹൻലാൽ വ്യക്തമാക്കിയിട്ടുണ്ട്.

Join Our WhatsApp Group

Trending

To Top
Don`t copy text!