ഞാൻ പെട്ടന്ന് തലചുറ്റി വീണു, ആഴമുള്ള കുഴിയിലേക്കാണ് അപ്പോൾ വീണത്!

തൊണ്ണൂറുകളിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരമാണ് ഉർവശി. നായിക ആണെങ്കിലും, ‘അമ്മ വേഷം ആണെങ്കിലും ഹാസ്യ വേഷങ്ങൾ ആണെങ്കിലും വളരെ മനോഹരമായ രീതിയിൽ അഭിനയിച്ചു പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ കഴിവുള്ള നടികളിൽ ഒരാൾ.…

urvashi about film

തൊണ്ണൂറുകളിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരമാണ് ഉർവശി. നായിക ആണെങ്കിലും, ‘അമ്മ വേഷം ആണെങ്കിലും ഹാസ്യ വേഷങ്ങൾ ആണെങ്കിലും വളരെ മനോഹരമായ രീതിയിൽ അഭിനയിച്ചു പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ കഴിവുള്ള നടികളിൽ ഒരാൾ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. പലപ്പോഴും ഒരു നായക നടിക്ക് ഇത്ര അനായസമായി ഹാസ്യ വേഷങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുമോ എന്ന് പ്രേക്ഷകർ പോലും അത്ഭുതപെട്ടിട്ടുണ്ട്. ബാലതാരമായി സിനിമയിലേക്ക് വന്ന താരം അഭിനയരംഗത്ത് പതിറ്റാണ്ടുകൾ പിന്നിടുകയാണ് ഇപ്പോൾ. മലയാളത്തിലെ സൂപ്പർസ്റ്റാറുകൾക്കൊപ്പമെല്ലാം തന്നെ അഭിനയിക്കാൻ താരത്തിന് ഭാഗ്യം ലഭിച്ചു.  ഉർവ്വശിയുടേതായി ഏറ്റവും ഒടുവിൽ ഇറങ്ങിയ സൂരരൈ പോട്ടര് മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്.

സിനിമയിൽ അഭിനയിക്കുക മാത്രമല്ല, പൊതു പരിപാടികളിലും റിയാലിറ്റി ഷോകളിലും എല്ലാം താരം അതിഥിയായി എത്താറുണ്ട്.  ഇപ്പോൾ തന്റെ സിനിമ ജീവിതത്തിൽ ഉണ്ടായ രസകരമായ ഒരു സംഭവം തുറന്ന് പറയുകയാണ് താരം.  മഴവിൽ കാവടി എന്ന ചിത്രത്തിൽ തങ്കത്തോണി എന്ന ഗാനരംഗത്തിന്റെ ഷൂട്ടിങ് ആണ് നടന്നു കൊണ്ടിരുന്നത്. പാട്ടിൽ മുഴുവൻ ഞാൻ ആടി പാടി അഭിനയിക്കുന്നതാണ് സീൻ. രാവിലെ ഒരു എട്ടു മണിയൊക്കെ ആയിക്കാണും ഷൂട്ടിങ് തുടങ്ങിയപ്പോൾ. തലേ ദിവസം കുറച്ച് വൈകിയാണ് ഉറങ്ങിയത്. എനിക്ക് ലോ ബി പി ഉണ്ട്. അത് കൊണ്ട് തന്നെ ഉറക്കമുളച്ചാലുള്ള കാര്യം പറയുകയും വേണ്ട. രംഗം ചിത്രീകരിക്കാൻ വേണ്ടി സംവിധായകൻ ആക്ഷൻ പറഞ്ഞു. ഞാൻ ഓടിവന്നു വട്ടം കറങ്ങുന്നതാണ് സീൻ. ഞാൻ ഓടി വന്നു വട്ടം കറങ്ങിയപ്പോഴേക്കും തലചുറ്റി താഴേക്ക് ഒരു വീഴ്ച ആയിരുന്നു.

തൊട്ടടുത്ത് ആഴമുള്ള ഒരു കുഴിയാണ്. ആ കുഴിയിലേക്കാണ് ഞാൻ വീണത്. പിന്നെ ഒന്നും ഓര്മ ഇല്ലായിരുന്നു. ആരക്കയോ വന്നു മുഖത്ത് വെള്ളമൊഴിച്ച് എഴുന്നേൽപ്പിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ ഷൂട്ടിങ്ങും തുടങ്ങി. ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ചാണ് ഓരോ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് വരുകയും പോകുകയുമൊക്കെ ചെയ്തുകൊണ്ടിരുന്നത്. ബുദ്ധിമുട്ടിനും ത്യാഗത്തിനുമൊക്കെ ഫലം കിട്ടിയിട്ടുമുണ്ട് എന്നും ഉർവശി പറഞ്ഞു.