ലാലേട്ടനും… ദാസേട്ടനും ഒരു ഫ്രെയിമില്‍!!! അമേരിക്കയിലെ വീട്ടിലെത്തി യേശുദാസിനെ സന്ദര്‍ശിച്ച് മോഹന്‍ലാല്‍

ഗാനഗന്ധര്‍വ്വന്‍ യേശുദാസിനെ അമേരിക്കയിലെത്തി സന്ദര്‍ശിച്ച് മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍. നിരവധി മോഹന്‍ലാല്‍ ചിത്രങ്ങളിലെല്ലാം മോഹന്‍ലാലിന് കഥാപാത്രത്തിന്റെ പാട്ട് പാടുന്നത് യേശുദാസാണ്. മോഹന്‍ലാല്‍ തന്നെ പാടുന്നതായിട്ടാണ് ആരാധകര്‍ക്ക് ഫീല്‍ ചെയ്യാറുള്ളത്. അത്രയ്ക്ക് സിങ്കാണ് ഇരുവരും. എല്ലാവരെയും…

ഗാനഗന്ധര്‍വ്വന്‍ യേശുദാസിനെ അമേരിക്കയിലെത്തി സന്ദര്‍ശിച്ച് മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍. നിരവധി മോഹന്‍ലാല്‍ ചിത്രങ്ങളിലെല്ലാം മോഹന്‍ലാലിന് കഥാപാത്രത്തിന്റെ പാട്ട് പാടുന്നത് യേശുദാസാണ്. മോഹന്‍ലാല്‍ തന്നെ പാടുന്നതായിട്ടാണ് ആരാധകര്‍ക്ക് ഫീല്‍ ചെയ്യാറുള്ളത്. അത്രയ്ക്ക് സിങ്കാണ് ഇരുവരും. എല്ലാവരെയും പോലത്തെന്ന് ദാസേട്ടന്റെ കടുത്ത ആരാധകനാണ മോഹന്‍ലാലും. തിരനോട്ടം മുതല്‍ എണ്ണിയാല്‍ ഒടുങ്ങാത്ത അത്രയും ഗാനങ്ങള്‍ മോഹന്‍ലാലിന് വേണ്ടി യേശുദാസ് പാടിയിട്ടുണ്ട്. ഇപ്പോഴിതാ യേശുദാസുമായുള്ള കൂടിക്കാഴ്ചയുടെ വിശേഷങ്ങളാണ് മോഹന്‍ലാല്‍ പങ്കിട്ടിരിക്കുന്നത്.

സുഹൃത്തുക്കള്‍ക്കൊപ്പമാണ് മോഹന്‍ലാല്‍ ദാസേട്ടനെ കാണാന്‍ എത്തിയത്. ഒന്നിച്ചുള്ള ചിത്രങ്ങളും മോഹന്‍ലാല്‍ പങ്കുവച്ചിട്ടുണ്ട്. മലയാളികളുടെ അഭിമാനമായ രണ്ട് അതുല്യ പ്രതിഭകളെ ഒരേ ഫ്രെയിമില്‍ കാണാന്‍ കഴിഞ്ഞതില്‍ ആവേശത്തിലാണ് ആരാധകലോകവും. പതിവായുള്ള വൈറ്റ് ആന്റ് വൈറ്റ് മുണ്ടും ജുബ്ബയിലായിരുന്നു ഗാനഗന്ധര്‍വ്വനും. സ്റ്റാര്‍ ആന്‍ഡ് ഡിസ്‌നി ഇന്ത്യയുടെ കണ്‍ട്രി മാനേജരായ കെ.മാധവനും മറ്റ് രണ്ട് സുഹൃത്തുക്കളും മോഹന്‍ലാലിനൊപ്പമുണ്ടായിരുന്നു.

‘ഗാനഗന്ധര്‍വ്വന്റെ വസതിയില്‍… പ്രിയപ്പെട്ട ദാസേട്ടനെ, അദ്ദേഹത്തിന്റെ അമേരിക്കയിലെ വീട്ടില്‍ ചെന്ന് കാണാന്‍ കഴിഞ്ഞ സന്തോഷത്തില്‍’ എന്ന കുറിപ്പോടെയാണ് മോഹന്‍ലാല്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. ഏറെക്കാലമായി കുടുംബത്തോടൊപ്പം അമേരിക്കയിലാണ് യേശുദാസ് താമസിക്കുന്നത്. കുറച്ചുനാളായി ദാസേട്ടന്‍ പിന്നണി ഗാനരംഗത്തും സജീവമല്ല.

മലയാളത്തിന്റെ അഭിമാനങ്ങളായ രണ്ട് താരങ്ങളെയും ഒരേ ഫ്രെയിമില്‍ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകരും. മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനും… ദാസേട്ടനും, രണ്ട് ഗന്ധര്‍വ്വന്‍മാര്‍… അഭിനയകലയുടെ ഗന്ധര്‍വ്വനും ഗാന ഗന്ധര്‍വ്വനും, ഫേവറേറ്റ് ആക്ടറും ഫേവറേറ്റ് സിംഗറും, രണ്ട് ഏട്ടന്‍മാരോടും ഒത്തിരി സ്‌നേഹം, ഒരുമിച്ച് നിന്നപ്പോള്‍ നല്ലൊരു പോസിറ്റീവ് എനര്‍ജി ഫീല്‍ ചെയ്യുന്നു. ഒരുപാട് കാലം സുഖമായിരിക്കട്ടെ എന്നൊക്കെ ആരാധകര്‍ സ്‌നേഹം പങ്കുവച്ച് കുറിച്ചു.