മൗനരാഗത്തിൽ നിന്നും കല്യാണി പിന്മാറിയോ? മണാലി ട്രിപ്പുമായി താരം - മലയാളം ന്യൂസ് പോർട്ടൽ
Film News

മൗനരാഗത്തിൽ നിന്നും കല്യാണി പിന്മാറിയോ? മണാലി ട്രിപ്പുമായി താരം

കണ്ണീര്‍ പരമ്പരകളെന്ന് വിശേഷിപ്പിച്ച് കേരളത്തില്‍ സീരിയലുകളെയും അതിലെ കഥാപാത്രങ്ങളെയും വിമര്‍ശിക്കുന്നത് പതിവാണ്. എന്നാലിപ്പോള്‍ ചെറുപ്പക്കാരടക്കം സീരിയലുകളോട് ഇഷ്ടം തോന്നി തുടങ്ങിയിരിക്കുകയാണ്. ഇപ്പോള്‍ സംപ്രേക്ഷണം ചെയ്യുന്ന പല സീരിയലുകളും സൂപ്പര്‍ ഹിറ്റായി മാറിയതിന് പിന്നിലെ കാരണവും അതാണ്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം. മികച്ച പിന്തുണയും സ്വീകാര്യതയുമായി മുന്നേറുകയാണ് പരമ്പര.

ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങളുമായെത്തുകയാണ് സീരിയല്‍. പരമ്പരയുടെ പുതിയ പ്രമോ കണ്ടതോടെ ആരാധകരും ആകാംക്ഷയിലാണ്. ഊമയായ കല്യാണിയുടെ വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കിരണും കല്യാണിയും തമ്മിലുള്ള വിവാഹം നടക്കുമോയെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. കല്യാണിയെ മനസ്സില്‍ കൊണ്ട് നടക്കുകയാണ് ബൈജു. ഈ വിവാഹത്തിന് വീട്ടിലുള്ളവര്‍ക്കെല്ലാം താല്‍പര്യവുമാണ്.

കല്യാണിയുടെ നാശം ആഗ്രഹിക്കുന്നവരാവട്ടെ എങ്ങനെയെങ്കിലും ഈ വിവാഹം നടത്താനുള്ള ശ്രമത്തിലുമാണ്. കിരണിന്റെ പിണക്കവും പിന്നീടുണ്ടായ പ്രശ്‌നങ്ങളുമൊക്കെയായി കല്യാണിയില്‍ നിന്നും അകന്നുനില്‍ക്കുകയാണ് കിരണ്‍. ഇവരെ ഒന്നിപ്പിക്കാനായി മുന്നിലുണ്ടാവാറുള്ള പാറുവാകട്ടെ ആശുപത്രിയിലുമാണ്. ഇങ്ങനെ സംഭവ ബഹുമായ കഥകളുമായി മുന്നോട്ട് പോകുകയാണ് പരമ്പര, പ്രേക്ഷരുടെ ഇഷ്ട പാരമ്പരയിൽ ഒന്നായി മാറിയിരിക്കുകയാണ് മൗനരാഗം. കുറച്ച് ദിവസങ്ങൾക്ക് മുൻപ് കല്യാണിയും കിരണും മണാലിയിൽ നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു, ഇരുവരും തമ്മിൽ പ്രണയത്തിൽ ആണെന്നും അന്ന് വാർത്തകൾ വന്നിരുന്നു, ഇപ്പോൾ താരം വീണ്ടും മണാലിയിൽ ഒറ്റയ്ക്ക് നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്, പാരമ്ബരക്ക് വേണ്ടി ഇനി ഷൂട്ട് ചെയ്തതാണോ ഇത് എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. കല്യാണി ഇപ്പോൾ ഫുൾ ട്രിപ്പിൾ ആണാണോ ഇനി പാരമ്ബരയിൽ നിന്നും പിന്മാറിയതോണോ എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്.

Join Our WhatsApp Group

Trending

To Top
Don`t copy text!