നൈറ്റി അണിഞ്ഞു യുവ, മീശ പിരിച്ച് മൃദുലയും, ചിത്രങ്ങൾ വൈറൽ!

മലയാളികളുടെ പ്രിയ താരങ്ങൾ ആയ യുവ കൃഷ്ണയും മൃദുലയും ജീവിതത്തിൽ ഒന്നാകാനായുള്ള ഒരുക്കത്തിൽ ആണ്. ‘മഞ്ഞിൽ വിരിഞ്ഞ പൂവി’ലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് യുവകൃഷ്ണ. യുവയുടെ…

mridula vijay new photos

മലയാളികളുടെ പ്രിയ താരങ്ങൾ ആയ യുവ കൃഷ്ണയും മൃദുലയും ജീവിതത്തിൽ ഒന്നാകാനായുള്ള ഒരുക്കത്തിൽ ആണ്. ‘മഞ്ഞിൽ വിരിഞ്ഞ പൂവി’ലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് യുവകൃഷ്ണ. യുവയുടെ ജീവിതസഖിയാവുന്ന മൃദുല വിജയ് ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മിനി സ്‌ക്രീനിന്റെ സ്വന്തം നായികയാണ്. ഇരുവരുടേയും വിവാഹനിശ്ചയം വളരെ ലളിതമായി അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ ഡിസംബർ 23 ആണ് നടന്നത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. അതിനു ശേഷം ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. അവയെല്ലാം വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അത്തരത്തിൽ മറ്റൊരു ചിത്രം ആണ് ആരാധക ശ്രദ്ധ നേടിയിരിക്കുന്നത്.

എന്നാൽ എല്ലാ തവണയും പങ്കുവെക്കുന്ന തരത്തിൽ ഉള്ള ചിത്രങ്ങൾ ആയിരുന്നില്ല ഇത്. ചിത്രത്തിൽ യുവ പെണ്ണായും മൃദുല ആണായും ആണ് എത്തിയിരിക്കുന്നത്. അടുത്തിടെ ഇരുവരും ഒന്നിച്ച് സ്റ്റാർ മാജിക്കിൽ പങ്കെടുത്തിരുന്നു. അവിടെ വെച്ചുള്ള ഒരു ടാസ്ക്കിന്റെ ഭാഗമായാണ് ഇരുവരും ഈ ഗെറ്റപ്പിൽ എത്തിയത്. മികച്ച പ്രതികരണം ആണ് പരിപാടിക്ക് പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചതും. പരുപാടിയിൽ വെച്ച് എടുത്ത ചിത്രമാണ് ഇപ്പോൾ വീണ്ടും വൈറൽ ആയിരിക്കുന്നത്. ട്ടോ, സ്റ്റാര്‍ജിക് ഫ്‌ളോര്‍ എന്ന ക്യാപ്ഷനായിരുന്നു ചിത്രത്തിനായി നല്‍കിയത്. ക്രേസി എന്ന കമന്റുമായി ആദ്യമെത്തിയത് യുവയായിരുന്നു. നിരവധി പേരാണ് ചിത്രത്തിന് രസകരമായ കമെന്റുകളുമായി എത്തിയിരിക്കുന്നത്.

വിവാഹ നിശ്ചയത്തിന് ശേഷം യുവ മൃദുലയെ കുറിച്ചും മൃദുല യുവയെ കുറിച്ചുമെല്ലാം പലപ്പോഴും പൊതു വേദികളിൽ വെച്ച് സംസാരിക്കാറുണ്ട് . ഇരുവരും പല വേദികളിലും ഒന്നിച്ച് എത്താറുമുണ്ട്. എന്നാണ് ഇരുവരുടെയും വിവാഹം എന്ന് ആരാധകർ പലപ്പോഴും ചോദിച്ചെങ്കിലും ആറ് മാസത്തിനു ശേഷം ഉണ്ടാകുമെന്നും എന്നാൽ തീയതി തീരുമാനിച്ചിട്ടില്ല എന്നുമാണ് ഇരുവരും മറുപടി പറയുന്നത്.