‘ഹാപ്പി ബര്‍ത് ഡേ മൈ ലവ്’!! പ്രിയതമയ്ക്ക് പിറന്നാള്‍ ആശംസിച്ച് ചെമ്പന്‍ വിനോദ്

പ്രിയതമയ്ക്ക് സ്‌നേഹത്തില്‍ പൊതിഞ്ഞ പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ ചെമ്പന്‍ വിനോദ്. ‘ഹാപ്പി ബര്‍ത് ഡേ മൈ ലവ്’ എന്നായിരുന്നു മറിയത്തിനെ ചുംബിക്കുന്ന ചിത്രം പങ്കുവച്ച് ചെമ്പന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. നൈല ഉഷ,…

പ്രിയതമയ്ക്ക് സ്‌നേഹത്തില്‍ പൊതിഞ്ഞ പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ ചെമ്പന്‍ വിനോദ്. ‘ഹാപ്പി ബര്‍ത് ഡേ മൈ ലവ്’ എന്നായിരുന്നു മറിയത്തിനെ ചുംബിക്കുന്ന ചിത്രം പങ്കുവച്ച് ചെമ്പന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

നൈല ഉഷ, സുധി കോപ്പ, ജിനു ജോസ്, ആര്‍ജെ മിഥുന്‍, ആന്‍സണ്‍ പോള്‍ തുടങ്ങിയ താരങ്ങളും മറിയത്തിന് ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

2020ലാണ് മറിയവും ചെമ്പനും വിവാഹിതരായത്. കോട്ടയം സ്വദേശിനിയാണ് മറിയം തോമസ്. വിവാഹ ചിത്രങ്ങള്‍ വൈറലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മറിയം.

ചെമ്പന്‍ വിനോദ് നിര്‍മിച്ച ‘ഭീമന്റെ വഴി’ എന്ന ചിത്രത്തിലൂടെ മറിയം സിനിമയിലേക്കും അരങ്ങേറ്റം കുറിച്ചിരുന്നു. നഴ്‌സിന്റെ വേഷത്തിലാണ് ചിത്രത്തില്‍ മറിയം എത്തിയത്.

2010ലിറങ്ങിയ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘നായകന്‍’ ലൂടെയാണ്
വിനോദ് അരങ്ങേറ്റ കുറിച്ചത്. ആമേന്‍, ഈമയൗ, ജെല്ലിക്കട്ട്, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ചെമ്പന്‍ പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ചു. ദുല്‍ഖര്‍ നായകനായ കിങ് ഓഫ് കൊത്തയാണ് ചെമ്പന്റെ പുതിയ ചിത്രം.

 

View this post on Instagram

 

A post shared by Chemban Vinod Jose (@chembanvinod)