ഇപ്പൊ കടമുറിയുടെ വാടക കടം വാങ്ങി കൊടുക്കേണ്ട അവസ്ഥയിലാണ്!

കഴിഞ്ഞ ദിവസം സർക്കാരിന്റെ പുതിയ മാർഗ നിർദ്ദേശം പുറത്ത് വന്നതിനു ശേഷം നിരവധി പേരാണ് തങ്ങളുടെ എതിർപ്പുകളുമായി വന്നത്. സാധാരണക്കാർ മുതൽ സിനിമ താരങ്ങൾ വരെ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. പലരും സോഷ്യൽ മീഡിയയിൽ…

sreeja fb post

കഴിഞ്ഞ ദിവസം സർക്കാരിന്റെ പുതിയ മാർഗ നിർദ്ദേശം പുറത്ത് വന്നതിനു ശേഷം നിരവധി പേരാണ് തങ്ങളുടെ എതിർപ്പുകളുമായി വന്നത്. സാധാരണക്കാർ മുതൽ സിനിമ താരങ്ങൾ വരെ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. പലരും സോഷ്യൽ മീഡിയയിൽ കൂടിയാണ് തങ്ങളുടെ എതിർപ്പ് അവതരിപ്പിച്ചത്. ഇപ്പോഴിതാ അത്തരത്തിൽ ശ്രീജ ശ്യാം എന്ന യുവതി എഴുതിയ കുറിപ്പ് ആണ് ശ്രദ്ധ നേടുന്നത്. തന്റെ സുഹൃത്തിന്റെ ജീവിതത്തിനെ ആസ്‌പദമാക്കിയാണ് ശ്രീജ കുറിപ്പ് എഴുതിയിരിക്കുന്നത്. ശ്രീജയുടെ കുറിപ്പ് വായിക്കാം,

സ്‌കൂളിൽ ഒന്നിച്ച് പഠിച്ച ഒരു കൂട്ടുകാരൻ പതിവില്ലാതെ ഇന്നലെ വിളിച്ചു, പുതിയ മാർഗനിർദേശങ്ങൾ പുറത്തുവന്ന ഉടനെ ആയിരുന്നു വിളി അവനൊരു കട ഉണ്ട്, ഒരു സലൂൺ. മുതലാളിയും തൊഴിലാളിയും ഒക്കെ അവൻ തന്നെ! 95 ദിവസമായി കട പൂട്ടിയിട്ട്‌. ഇതിനിടയിൽ നാലോ അഞ്ചോ ദിവസമാണ് ആകെ തുറക്കാൻ പറ്റിയത്. ഇനിയെങ്കിലും കട തുറക്കാൻ പറ്റുമോ എന്നറിയാൻ വിളിച്ചതാണ്. കാര്യങ്ങളൊക്കെ പറഞ്ഞ് വെക്കാൻ നേരം വാക്‌സിൻ എടുത്തല്ലോ അല്ലേ, എന്ന് ചോദിച്ചപ്പോ ആണ് പറയുന്നത് ബുക്ക് ചെയ്ത്‌ ഇത് വരെയും അങ്ങോട്ടൊന്നും എത്താൻ കഴിഞ്ഞിട്ടില്ല, എത്രയോ നാളായി കാത്തിരിക്കുന്നു. അവസാനം ആശാവർക്കറുടെ കനിവ് തേടി കാത്തിരിക്കുകയാണ്. ഇനിയും നീണ്ടാൽ, ഒരു വഴിയുമില്ലെങ്കിൽ കാശു കൊടുത്ത് പ്രൈവറ്റ് ഹോസ്പിറ്റലിൽ പോയി എടുക്കണം. കൊടുക്കാൻ കാശെവിടെ!!! കട തുറക്കണമെങ്കിൽ കടം വാങ്ങി ഒരു ഡോസ് വാക്‌സിൻ എടുക്കേണ്ടി വരുമെന്ന് ചുരുക്കം. ആലോചിക്കണം,കഴിഞ്ഞ മൂന്നുമാസമായി ഒരു രൂപ പോലും വരുമാനം ഇല്ലാത്ത ഒരു ചെറുപ്പക്കാരനാണ് . 21-22 വയസ്സ് മുതൽ സ്വയം തൊഴിൽ കണ്ടെത്തി അഭിമാനത്തോടെ ജീവിച്ചവനാണ്.

ഇപ്പൊ കടമുറിയുടെ വാടക കടം വാങ്ങി കൊടുക്കേണ്ട അവസ്ഥയിലാണ് . അവനോട്, അവനെപ്പോലെയുള്ള ഒരു പാട് ചെറിയ കടയുടമകളോടാണ് വാക്‌സിൻ സെർട്ടിഫിക്കറ്റും,RTPCR റിസൾട്ടും, കോവിഡ് വന്നുപോയ രേഖയുമൊക്കെ ഉള്ളവരെ കടയിൽ പ്രവേശിപ്പിച്ചാൽ മതി എന്ന് സർക്കാർ പറയുന്നത് ! ഇത് ഒറ്റപ്പെട്ട അനുഭവമല്ല, വാക്‌സിനേഷൻ ഇത് വരെയും ഇന്നാട്ടിലെ ഏറ്റവും സാധാരണക്കാരിലേക്ക് എത്രത്തോളം എത്തിയിട്ടുണ്ട് എന്നത് അന്വേഷിച്ച് തന്നെ അറിയണം..അങ്ങനെ അന്വേഷിക്കാൻ പോയാൽ അല്പം നിരാശയാകും ഫലം!