സേഫ്‌സോണില്‍ നിന്ന് പുറത്ത് കടക്കാനൊരുങ്ങി വിനീത് ശ്രീനിവാസന്‍!!

മലയാള സിനിമയില്‍ നടനായും സംവിധായകനായും ഗായകനായും എല്ലാം തിളങ്ങിയ താരമാണ് വിനീത് ശ്രീനിവാസന്‍. ഹൃദയം ആണ് താരം ഏറ്റവും ഒടുവില്‍ സംവിധാനം നിര്‍വ്വഹിച്ച ചിത്രം, ഇപ്പോഴിതാ ഏറെ നാളുകള്‍ക്കൊടുവില്‍ താരം വീണ്ടും അഭിനയത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്.…

മലയാള സിനിമയില്‍ നടനായും സംവിധായകനായും ഗായകനായും എല്ലാം തിളങ്ങിയ താരമാണ് വിനീത് ശ്രീനിവാസന്‍. ഹൃദയം ആണ് താരം ഏറ്റവും ഒടുവില്‍ സംവിധാനം നിര്‍വ്വഹിച്ച ചിത്രം, ഇപ്പോഴിതാ ഏറെ നാളുകള്‍ക്കൊടുവില്‍ താരം വീണ്ടും അഭിനയത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്ന് പേരിട്ട ഏറ്റവും പുതിയ ചിത്രത്തിലാണ് വിനീത് ശ്രീനിവാസന്‍ നായകനായി എത്തുന്നത്. അഭിനവ് സുന്ദര്‍ നായക് ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.

സിനിമയുടേതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ എല്ലാം ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരുന്നു. വ്യത്യസ്തതയാര്‍ന്ന പോസ്റ്റര്‍ കണ്ട് കോമഡിക്ക് ഏറെ പ്രാധാന്യമുള്ള സിനിമയായിരിക്കുമെന്ന് കരുതിയെങ്കിലും സിനിമയെ കുറിച്ച് സംവിധായകന്‍ തന്നെ തുറന്ന് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് വിനീത് ശ്രീനിവാസന്‍ ചെയ്യുന്ന തരം സിനിമയല്ലെന്നാണ് ഇപ്പോള്‍ സംവിധായകന്‍ അഭിമുഖത്തില്‍ വെച്ച് പറഞ്ഞിരിക്കുന്നത്. കുറച്ച് വില്ലന്‍ സ്വഭാവമുള്ള കഥാപാത്രമായിരിക്കും ഈ ചിത്രത്തില്‍ വിനീതിന്റേത് എന്നാണ് സംവിധായകന്‍ അഭിനവ് സുന്ദര്‍ നായക് പറയുന്നത്.

കഥയെ സ്വീകരിച്ചെങ്കിലും ആശയപരമായി വിനീതിന് കഥാപാത്രത്തോട് എതിര്‍പ്പുകള്‍ ഉണ്ടെന്നും സംവിധായകന്‍ പറയുന്നു. മലയാള സിനിമയില്‍ വിനീത് ബ്രാന്‍ഡ് ചെയ്യപ്പെട്ടിരിക്കുന്ന തരം കഥാപാത്രവുമല്ല മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സിലേത്. വില്ലന്‍ സ്വഭാവം ഉണ്ടെങ്കിലും അതിനെ സിനിമ ന്യായീകരിക്കുന്നില്ല. എനിക്ക് പറയാനുള്ള ചില കാര്യങ്ങള്‍ ഈ സിനിമയിലൂടെ തുറന്ന് പറയാന്‍ ശ്രമിച്ചിട്ടുണ്ട് എന്നും അത് ചിലപ്പോള്‍ ചിലര്‍ക്ക് നീരസം ഉണ്ടാക്കിയേക്കാം എന്നുമാണ് ഈ സിനിമയെ കുറിച്ച് സംവിധായകന്‍

Vineeth Sreenivasan678

വെളിപ്പെടുത്തുന്നത്. അതേസമയം, വിനീതിന് ഈ കഥാപാത്രമാകാന്‍ ബുദ്ധിമുട്ട് ഉണ്ടായില്ലെന്നും തന്റെ സേഫ്‌സോണില്‍ നിന്ന് പുറത്ത് കടക്കാന്‍ ആഗ്രഹിച്ച് തന്നെയാണ് അദ്ദേഹം ഈ സിനിമ സ്വീകരിച്ചത് എന്നും അഭിനവ് സുന്ദര്‍ നായക് പറയുന്നു.