കൊളുന്ത് പാട്ടുമായി ഗുരു സോമസുന്ദരം; നാലാംമുറയിലെ ഗാനം ശ്രദ്ധേയമാകുന്നു

ലക്കി സ്റ്റാര്‍ എന്ന ഹിറ്റ് ചിത്രമൊരുക്കിയ ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നാലാംമുറ’. ബിജു മേനോനും ഗുരു സോമസുന്ദരവുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. ഒക്ടോബര്‍ 21 ന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. കഴിഞ്ഞ ദിവസം ചിത്രത്തിലെ ‘ കൊളുന്ത്’ നുളളി എന്ന് തുടങ്ങുന്ന ഗാനം പുറത്ത് വന്നിരുന്നു. തിങ്ക് മ്യൂസിക് യൂട്യൂബ് ചാനല്‍ വഴി പുറത്ത് വന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ലോഞ്ച് ചെയ്തത് ബോളിവുഡ് നടി മലൈക അറോറ ഖാനാണ്.

‘ കൊളുന്ത് നുള്ളി’ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ശ്രദ്ധ നേടുന്നുണ്ട്. സൂരജ് വി ദേവാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ദിവ്യ പിള്ള, ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, അലന്‍സിയര്‍, പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Biju-Menon2

ലോകനാഥന്‍ ഛായാഗ്രഹണവും കൈലാസ് മേനോന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. പശ്ചാത്തല സംഗീതം ഗോപീ സുന്ദര്‍. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, കലാസംവിധാനം അപ്പുണ്ണി സാജന്‍, വസ്ത്രാലങ്കാരം നയന ശ്രീകാന്ത്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്റര്‍ടെയ്ന്‍മെന്റ് കോര്‍ണര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്. പി ആര്‍ ഒ – ജിനു അനില്‍കുമാര്‍.ലക്ഷ്മി ക്രിയേഷന്‍സിന്റെ ബാനറില്‍ കിഷോര്‍ വാരിയത്ത് യു എസ് എ, സുധീഷ് പിള്ള, ഷിബു അന്തിക്കാട് എന്നിവര്‍ ചേര്‍ന്നാണ് നാലാം മുറ നിര്‍മിക്കുന്നത്.

Previous articleസിജു വിൽ‌സൺ തൻ്റെ ജീവിതം പറയുമ്പോൾ നമ്മളും കരഞ്ഞു പോകും !!
Next articleഅഭിനയം നിർത്തി പോകാൻ പറഞ്ഞ് കരയിച്ചവരൊക്കെ ഇപ്പോൾ എവിടെ ദുൽഖർ സൽമാൻ !!