രണ്‍ബീറിനും കുടുംബത്തിനോടൊപ്പം ഹോളി ആഘോഷിച്ച് നദിയ മൊയ്തു!!

ബോൡവുഡിന്റെ പ്രിയ താരങ്ങളായ ആലിയ ഭട്ടിനും രണ്‍ബീര്‍ കപൂറിനും മകള്‍ റാഹയ്ക്കുമൊപ്പം ഹോളി ആഘോഷമാക്കി മലയാളത്തിന്റെ പ്രിയ താരം നദിയ മൊയ്തു. നദിയ തന്നെയാണ് ഹോളി ആഘോഷത്തിന്റെ വീഡിയോ സോഷ്യലിടത്ത് പങ്കുവച്ചത്. വീഡിയോ വൈറലായിരിക്കുകയാണ്.…

ബോൡവുഡിന്റെ പ്രിയ താരങ്ങളായ ആലിയ ഭട്ടിനും രണ്‍ബീര്‍ കപൂറിനും മകള്‍ റാഹയ്ക്കുമൊപ്പം ഹോളി ആഘോഷമാക്കി മലയാളത്തിന്റെ പ്രിയ താരം നദിയ മൊയ്തു. നദിയ തന്നെയാണ് ഹോളി ആഘോഷത്തിന്റെ വീഡിയോ സോഷ്യലിടത്ത് പങ്കുവച്ചത്. വീഡിയോ വൈറലായിരിക്കുകയാണ്.

എല്ലാവര്‍ക്കും ഹോളി ആശംസകള്‍ നേര്‍ന്നാണ് നദിയ വീഡിയോ പങ്കുവച്ചത്. വീഡിയോയില്‍ രണ്‍ബീര്‍ കപൂറും ആലിയയും മകള്‍ റാഹയുമുണ്ട്. രണ്‍ബീറിന്റെയും ആലിയയുടെയും കവിളില്‍ വര്‍ണ്ണപ്പൊടികള്‍ തേയ്ക്കുന്നുണ്ട് നദിയ. നാനിയ്ക്ക് ഒപ്പം കുഞ്ഞു റാഹയും വീഡിയോയിലുണ്ട്.

മുംബൈയിലാണ് നദിയ കുടുംബത്തോടൊപ്പം താമസിക്കുന്നത്. ഷിരിഷ് ഗോദ്ബോലെയാണ് താരത്തിന്റെ ഭര്‍ത്താവ്. 1988ലായിരുന്നു ഇരുവരുടെയും വിവാഹം. ഫാസില്‍ സംവിധാനം ചെയ്ത ‘നോക്കത്താ ദൂരത്ത് കണ്ണുംനട്ട്’ എന്ന ചിത്രത്തിലൂടെയാണ് നദിയ സിനിമാലോകത്തേക്ക് എത്തിയത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും നദിയ ശ്രദ്ധേയമായ വേഷക്കിലെത്തിയിട്ടുണ്ട്.