ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനം തന്നെ ആയിരുന്നു അത്..!! ഇത് ആരാധകർ കാത്തിരുന്ന പ്രതികരണം..!

സിനിമാ ലോകത്തെ താരങ്ങളുടെ വിവാഹ മോചനവും മറ്റ് വിവരങ്ങളും എപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിയ്ക്കുന്ന വാര്‍ത്തകളാണ്. എന്നാല്‍ ആരാധകരുടെ ഇടയില്‍ തന്നെ വലിയ പ്രഹരം ഏല്‍പ്പിച്ച വിവാഹ മോചന വാര്‍ത്തയായിരുന്നു സാമന്തയുടേയും നാഗചൈതന്യയുടേയും…

samantha-nagachaitanya.new

സിനിമാ ലോകത്തെ താരങ്ങളുടെ വിവാഹ മോചനവും മറ്റ് വിവരങ്ങളും എപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിയ്ക്കുന്ന വാര്‍ത്തകളാണ്. എന്നാല്‍ ആരാധകരുടെ ഇടയില്‍ തന്നെ വലിയ പ്രഹരം ഏല്‍പ്പിച്ച വിവാഹ മോചന വാര്‍ത്തയായിരുന്നു സാമന്തയുടേയും നാഗചൈതന്യയുടേയും വിവാഹ മോചന വാര്‍ത്തകള്‍. പിരിയാനുള്ള തീരുമാനം ഇരുവരും ഒന്നിച്ചാണ് എടുത്തത് എങ്കിലും പിരിഞ്ഞതിന്റെ കാരണം ആരാധകര്‍ക്കും മറ്റുള്ളവര്‍ക്കും ഇപ്പോഴും വ്യക്തമല്ല. പല അഭ്യൂഹങ്ങള്‍ ഇതേച്ചൊല്ലി പ്രചരിച്ചപ്പോഴും ഔദ്യോഗികമായ ഒരു വിശദീകരണത്തിന് ഇരുവരും തയ്യാറായിരുന്നില്ല.

ഇപ്പോഴിതാ വേര്‍പിരിഞ്ഞതിന് ശേഷം ഇതേ കുറിച്ചുള്ള ആദ്യ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചായി. റിലീസിനൊരുങ്ങുന്ന പുതിയ സിനിമയുടെ പ്രൊമോഷന് എത്തിയപ്പോള്‍ സാമന്തയെ കുറിച്ച് ആദ്യമായി താരം പ്രതികരിച്ചിരിക്കുകയാണ്. നാഗചൈതന്യയുടെ വാക്കുകളിലേക്ക്…’എല്ലാം ഓക്കെയാണ്. അവളും സന്തോഷത്തോടെ ഇരിക്കുന്നു. ഞാനും സന്തോഷത്തിലാണ്. ഞങ്ങള്‍ രണ്ട് പേരെയും സംബന്ധിച്ച് അത് വളരെ നല്ല തീരുമാനമായിരുന്നു. ഞങ്ങളുടെ താല്‍പര്യവും അങ്ങനെ തന്നെയായിരുന്നു. വളരെ നാളുകള്‍ക്ക് ശേഷമാണ് ഈ വിഷയത്തില്‍ നാഗചൈതന്യ ഒരു വിശദീകരണം നടത്തിയത്.

വേര്‍പിരിയുന്ന നിമിഷം മുതല്‍ ഇനി മുന്നോട്ടുള്ള ജീവിതത്തില്‍ സുഹൃത്തുക്കളെ പോലെ കഴിയുമെന്നും രണ്ടാളും വ്യക്തമാക്കിയെങ്കിലും അത്തരത്തില്‍ ഒന്നും സംഭവിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മാത്രമല്ല പരസ്പരം കാണാതിരിക്കാനും ഇരുവരും ഏറെ മുന്‍കരുതലുകല്‍ എടുക്കാറുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിവാഹ മോചനത്തെ കുറിച്ച് പലപ്പോഴായി സാമന്ത പ്രതികരണങ്ങള്‍ നടത്തി എങ്കിലും അപ്പോഴെല്ലാം നാഗചൈതന്യ മൗനം പാലിക്കുകയായിരുന്നു.