ഞാൻ ഇന്നും മലയാള സിനിമയിൽ കഷ്ടപ്പെട്ടാണ് പിടിച്ച് നിൽക്കുന്നത് നമിത പ്രമോദ് !!

വ്യത്യസ്ത കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് ചെറുപ്രായത്തില്‍ തന്നെ നായികയായി മലയാള സിനിമാ ലോകത്ത് തിളങ്ങിയ നടിയാണ് നമിത പ്രമോദ്. ഇപ്പോഴിതാ സിനിമയിലെ തന്റെ അനുഭവങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് നമിത പ്രമോദ്. ഒരു ഓണ്‍ലൈന്‍ ചാനലിന്…

വ്യത്യസ്ത കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് ചെറുപ്രായത്തില്‍ തന്നെ നായികയായി മലയാള സിനിമാ ലോകത്ത് തിളങ്ങിയ നടിയാണ് നമിത പ്രമോദ്. ഇപ്പോഴിതാ സിനിമയിലെ തന്റെ അനുഭവങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് നമിത പ്രമോദ്. ഒരു ഓണ്‍ലൈന്‍ ചാനലിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തിലാണ് നമിത അനുഭവങ്ങള്‍ പങ്കുവെച്ചത്. ഞാൻ ഇന്നും മലയാള സിനിമയിൽ കഷ്ടപ്പെട്ടാണ് പിടിച്ച് നിന്നത്, ആദ്യം ഏതൊരു അഭിനേതാവിനെ പോലെ ഒരു സിനിമ ഹിറ്റ് ആകുമ്പോൾ രണ്ട്, മൂന്ന് കൊല്ലത്തേക്ക് സിനിമ ഉണ്ടായിരുന്നു.

ആ സിനിമകൾ ചെയ്യും പോകും. പക്ഷെ അതിന് ശേഷം നല്ല കഷ്ടപ്പാടാണ്. ഞാൻ ഒരിക്കലും പറയുന്നില്ല നല്ലൊരു അഭിനേതാവ് ആണെന്ന്, എന്നാൽ എന്റെ അഭിനയം മെച്ചപ്പെടുത്താൻ നോക്കിയിട്ടുണ്ട്. ഞാൻ അത്ര അഭിനേതാവ് അല്ലായിരുന്നു. എന്റെ പ്രവർത്തി പരിചയത്തിൽ നിന്നാണ് ഞാൻ എല്ലാം പഠിച്ചത്. സിനിമയില്‍ അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളുടേയും പെര്‍ഫോമന്‍സ് യഥാര്‍ത്ഥ ജീവിതത്തിലെ അനുഭവങ്ങളുമായി ബന്ധപ്പെട്ടിരിക്കും എന്നാണ് തനിക്ക് തോന്നിയിട്ടുള്ളത് എന്നും നമിത തുറന്ന് പറയുന്നു.