ഇന്ത്യന്‍ 2 വില്‍ നെടുമുടി വേണുവിന് ‘ജീവന്‍ കൊടുത്ത്’ നന്ദു പൊതുവാള്‍!!

മലയാളത്തിന്റ എക്കാലത്തെയും പ്രിയ നടനാണ് നെടുമുടി വേണു. സിനിമാലോകാകത്തെ തീരാനഷ്ടമാണ് താരത്തിന്റെ വിയോഗം. സിനിമാലോകത്ത് പകരം വയ്ക്കാനില്ലാത്ത താരമാണ് നെടുമുടി വേണു. ഇപ്പോഴിതാ ബ്രഹ്‌മാണ്ഡ സംവിധായകന്‍ ശങ്കര്‍ തന്റെ ചിത്രത്തിലൂടെ താരത്തിനെ പുന:സൃഷ്ടിച്ചിരിക്കുകയാണ് താരത്തിനെ.…

മലയാളത്തിന്റ എക്കാലത്തെയും പ്രിയ നടനാണ് നെടുമുടി വേണു. സിനിമാലോകാകത്തെ തീരാനഷ്ടമാണ് താരത്തിന്റെ വിയോഗം. സിനിമാലോകത്ത് പകരം വയ്ക്കാനില്ലാത്ത താരമാണ് നെടുമുടി വേണു. ഇപ്പോഴിതാ ബ്രഹ്‌മാണ്ഡ സംവിധായകന്‍ ശങ്കര്‍ തന്റെ ചിത്രത്തിലൂടെ താരത്തിനെ പുന:സൃഷ്ടിച്ചിരിക്കുകയാണ് താരത്തിനെ.

നന്ദു പൊതുവാള്‍ എന്ന നടനിലൂടെയാണ് ഇന്ത്യന്‍ 2 വില്‍ നെടുമുടി വേണുവിനെ പുനസൃഷ്ടിച്ചിരിക്കുന്നത്. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ശങ്കര്‍ മലയാളത്തിന്റെ പ്രിയ നടനെ മറ്റൊരു മലയാളം നടനിലൂടെ വീണ്ടും തിരിച്ചുകൊണ്ടു വന്നിരിക്കുന്നത്. നിരവധി സിനിമകള്‍ ചെറിയ വേഷങ്ങള്‍ ചെയ്ത നന്ദു പൊതുവാള്‍ ഒരുകാലത്തെ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു. ഇന്ത്യന്‍ 2 വിലൂടെയുള്ള നന്ദുവിന്റെ തിരിച്ചുവരവ് ഏറെ പ്രതീക്ഷയാണ്.


കൃഷ്ണസ്വാമി എന്ന കഥാപാത്രമായി ഇന്ത്യന്‍ ആദ്യഭാഗത്തില്‍ നെടുമുടി വേണു ശ്രദ്ധേയനായിരുന്നു.അതുകൊണ്ട് തന്നെയായിരിക്കാം അദ്ദേഹത്തെ വീണ്ടും അതേ രൂപത്തില്‍ തന്നെ പുനഃസൃഷ്ടിക്കാന്‍ ശങ്കര്‍ തീരുമാനിച്ചത്. ഇന്ത്യന്‍ ആദ്യഭാഗത്തിലെ സുപ്രധാനമായ കഥാപാത്രമാണ് കൃഷ്ണസ്വാമി. സിനിമയുടെ ഏറ്റവും മികച്ച എല്ലാ ഭാഗങ്ങളിലും നെടുമുടി വേണുവിന്റെ കഥാപാത്രമുണ്ട്. സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുമ്പോഴാണ് വേണുവിന്റെ അപ്രതീക്ഷിത വിയോഗം. വേണു മരണപ്പെട്ടതോടെയാണ് ആ കഥാപാത്രം നന്ദുവിനെ തേടിയെത്തിയത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധേയമായിരുന്നു.