പുഞ്ചിരിയോടെ പുതിയ വീട്ടിലേക്ക്…നഞ്ചിയമ്മയ്ക്ക് സ്വന്തം വീടായി!!!

ലിപി പോലുമില്ലാത്ത ഭാഷയില്‍ ‘കളക്കാത്ത സന്ദനമേറെ വെഗുവോക പൂത്തിറിക്കൊ’ എന്ന പാട്ട് അട്ടപ്പാടി ഇന്ത്യയിലെ തന്നെ മികച്ച ഗായികയായി മാറിയയാളാണ് നഞ്ചിയമ്മ. മുത്തശ്ശിയും അമ്മയും പാടിക്കൊടുത്ത താരാട്ടുപാട്ട് കേട്ടാണ് നഞ്ചിയമ്മ പാട്ടിന്റെ ലോകത്തേക്ക് എത്തിയത്.…

ലിപി പോലുമില്ലാത്ത ഭാഷയില്‍ ‘കളക്കാത്ത സന്ദനമേറെ വെഗുവോക പൂത്തിറിക്കൊ’ എന്ന പാട്ട് അട്ടപ്പാടി ഇന്ത്യയിലെ തന്നെ മികച്ച ഗായികയായി മാറിയയാളാണ് നഞ്ചിയമ്മ. മുത്തശ്ശിയും അമ്മയും പാടിക്കൊടുത്ത താരാട്ടുപാട്ട് കേട്ടാണ് നഞ്ചിയമ്മ പാട്ടിന്റെ ലോകത്തേക്ക് എത്തിയത്.

ആട് മേച്ചും കൃഷി ചെയ്തും കൂലിപ്പണിയെടുത്ത് ജീവിക്കുന്നതിനിടെ സംവിധായകന്‍ സച്ചിയാണ് നഞ്ചിയയിലെ ഗായികയെ കണ്ടെത്തിയത്. ‘അയ്യപ്പനും കോശിയും’ സിനിമയിലെ ഗാനം നഞ്ചിയമ്മയുടെ മനസ്സില്‍ തോന്നിയ പാട്ടാണ്. മണ്ണിന്റെ പാട്ടിനായാണ് സച്ചി നഞ്ചിയമ്മയെ തേടിയെത്തിയത്.

തന്റെ സ്വര മാധുര്യം കൊണ്ട് ദേശീയ അവാര്‍ഡ് വരെ കരസ്ഥമാക്കിയ നഞ്ചിയമ്മയ്ക്ക് ഇപ്പോഴിതാ സ്വന്തം വീട് ആയിരിക്കുകയാണ്. ഫിലോകാലിയ ഫൌണ്ടേഷന്‍ ആണ്
നഞ്ചിയമ്മയ്ക്ക് പുതിയ വീട് നിര്‍മ്മിച്ച് നല്‍കിയത്.

തനിക്ക് ലഭിച്ച അവാര്‍ഡുകള്‍ പോലും സൂക്ഷിക്കാന്‍ ഇടമില്ലാതെ കൂട്ടിയിട്ടിരിക്കുന്ന നഞ്ചിയമ്മയുടെ ദയനീയ അവസ്ഥ കണ്ട് ഫിലോകാലിയ ഫൌണ്ടേഷന്‍ ആണ് നല്ല വീട് പണിത് നല്‍കാന്‍ തീരുമാനിച്ചത്. മൂന്ന് മാസം മുന്‍പ് തറക്കല്ലിടുകയും ചെയ്തിരുന്നു. നവംബര്‍ 22ന് പുതിയ വീടിന്റെ താക്കോല്‍ നഞ്ചിയമ്മക്ക് കൈമാറി. അട്ടപ്പാടി നക്കുപ്പതി ഊരിലാണ് നഞ്ചിയമ്മയുടെ താമസം,