‘ടിനു പാപ്പച്ചന്‍ ഇത്തിരി ലിജോ ജോസ് കളിക്കാന്‍ വേണ്ടി കുറെ ബിംബങ്ങളും, കുറെ വിഷ്വല്‍ ബ്യൂട്ടിയും ഒക്കെ പടച്ചു ചേര്‍ത്തിട്ടുണ്ട്’

സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുകയും വന്‍ ഫാന്‍ ഫോളോവിംഗ് ഉണ്ടാക്കുകയും ചെയ്ത സംവിധായകനാണ് ടിനു പാപ്പച്ചന്‍. കരിയറിലെ മൂന്നാമത്തെ ചിത്രവുമായി ടിനു എത്തി. ജോയ് മാത്യുവിന്റെ തിരക്കഥയില്‍ ഒരുങ്ങിയിരിക്കുന്ന ചാവേര്‍ എന്ന ചിത്രം…

സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുകയും വന്‍ ഫാന്‍ ഫോളോവിംഗ് ഉണ്ടാക്കുകയും ചെയ്ത സംവിധായകനാണ് ടിനു പാപ്പച്ചന്‍. കരിയറിലെ മൂന്നാമത്തെ ചിത്രവുമായി ടിനു എത്തി. ജോയ് മാത്യുവിന്റെ തിരക്കഥയില്‍ ഒരുങ്ങിയിരിക്കുന്ന ചാവേര്‍ എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, ജോയ് മാത്യു എന്നിവരും അഭിനയിക്കുന്നുണ്ട്. അരുണ്‍ നാരായണന്‍, വേണു കുന്നപ്പിള്ളി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. രാഷ്ട്രീയം, സൗഹൃദം, പക എന്നിവയൊക്കെ പ്രമേയ പരിസരത്തില്‍ കടന്നുവരുന്ന ചിത്രമാണിത്. ഒരു സ്ലോ പേസ് ത്രില്ലര്‍ ആയിരിക്കും ചിത്രം. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

‘ടിനു പാപ്പച്ചന്‍ ഇത്തിരി ലിജോ ജോസ് കളിക്കാന്‍ വേണ്ടി കുറെ ബിംബങ്ങളും, കുറെ വിഷ്വല്‍ ബ്യൂട്ടിയും ഒക്കെ പടച്ചു ചേര്‍ത്തിട്ടുണ്ട്’ എന്നാണ് നാരായണന്‍ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഇങ്ങുമെത്താതെ പോകുന്ന ചാവേര്‍..
തീയറ്റര്‍ : പെരിന്തല്‍മണ്ണ വിസ്മയ സിനിമാസ്
Genre : പൊളിറ്റിക്കല്‍ ത്രില്ലെര്‍
ടിനു പാപ്പച്ചന്റെ രണ്ട് ചിത്രങ്ങളും ഇഷ്ടമായവ ആയിരുന്നു. അദ്ദേഹത്തിന്റെ സംവിധാന ശൈലിയും വേറിട്ടതായി തോന്നിയിട്ടുണ്ട്. എന്നാല്‍ ചാവേറിലേക്ക് വരുമ്പോള്‍ ഒരു തരത്തിലും പ്രേക്ഷകരെ കണക്ട് ചെയ്യാന്‍ സാധിക്കാതെ പോയതുപോലെയാണ് തോന്നിയത്. എവിടെ നിന്നോ തുടങ്ങി എവിടെയെന്നില്ലാതെ അവസാനിച്ചു ശരാശരിയില്‍ താഴെ നില്‍ക്കുന്ന ചിത്രം മാത്രമാകുന്നു ചാവേര്‍. പൊളിറ്റിക്കല്‍ ത്രില്ലെര്‍ ആകുമ്പോള്‍ അതില്‍ ത്രില്ല് വേണ്ടേ. ഇവിടെ അതൊന്നുമില്ല എന്ന് മാത്രമല്ല, ഒരു തരത്തിലും പ്രേക്ഷനെ excite ചെയ്യിക്കുന്ന element സിനിമയില്‍ ഇല്ല. കണ്ണൂര്‍ രാഷ്ട്രീയവും കൊലപാതകവും ഒക്കെ എത്രെയോ സിനിമകളില്‍ നമ്മള്‍ കണ്ടിട്ടുള്ളതാണ്. അതേ വിഷയം തന്നെ വീണ്ടും കൈകാര്യം ചെയ്യുമ്പോള്‍ തിരക്കഥയില്‍ ഏതെങ്കിലും തരത്തില്‍ വ്യത്യസ്തത വേണ്ടേ. ഒരു ലക്കും ലഗാനും ഇല്ലാത്ത തിരക്കഥയും അതിലെ കുറെ കഥാപാത്രങ്ങളും.
കഥാപാത്രങ്ങള്‍ ആയാലും കുഞ്ചാക്കോ ബോബനു പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്യാനില്ല. വണ്ണം കൂട്ടിയതും പിന്നെ കുറച്ചതും രണ്ട് ഗെറ്റ്പ്പില്‍ ഇന്റര്‍വ്യു വന്നതും ഒക്കെ എന്തിനാണെന്ന് ഒരു പിടിയും കിട്ടുന്നില്ല. അര്‍ജുന്‍ അശോകന്‍ നല്ല വെറുപ്പിക്കല്‍ ആയിട്ടാണ് അനുഭവപ്പെട്ടത്. മനോജ് കെ യു ആണ് ഉള്ളതില്‍ നന്നായി പെര്‍ഫോം ചെയ്തതായി തോന്നിയത്. ആന്റണി പെപ്പേയുടെ കഥാപാത്രം ചെറുതെങ്കിലും പുള്ളി ആവുന്ന പോലെ ഭംഗിയാക്കിയിട്ടുണ്ട്. ബാക്കി കുറെ കഥാപാത്രങ്ങള്‍ ഒക്കെ പ്രത്യേകിച്ച് ഒരു ഐഡന്റിറ്റിയും ഇല്ലാത്തവര്‍.
സിനിമയുടെ ഏറ്റവും മികച്ച ഭാഗം പശ്ചാത്തല സംഗീതവും ഒരു ഗാനവും ആണ്. തെയ്യത്തിന്റെ symbolism ഒക്കെ മ്യൂസിക്കില്‍ നന്നായി ഉപയോഗിക്കാന്‍ ജസ്റ്റിന്‍ വര്‍ഗീസിന് സാധിച്ചിട്ടുണ്ട്. പലയിടത്തും plain ആയിപ്പോകുന്ന സിനിമയെ കുറച്ചെങ്കിലും പിടിച്ചുനിര്‍ത്തുന്നത് ജസ്റ്റിന്റെ പശ്ചാത്തലമാണ്. പിന്നെ സിനിമ കൂടുതലും ഇരുട്ടാണ്. ക്ലൈമാക്‌സ് ഒക്കെ എങ്ങനേലും കഴിഞ്ഞാ മതി എന്ന ലെവലില്‍ വലിച്ചു നീട്ടി വെച്ചിട്ടുണ്ട്.ജോയ് മാത്യുവിന്റെ വളരെ lazy ആയ തിരക്കഥയാണ് ചാവേര്‍. പുതുമയുള്ള വിഷയമല്ല താനും ഇഴഞ്ഞുള്ള മേക്കിങ്ങും.
ടിനു പാപ്പച്ചന്‍ ഇത്തിരി ലിജോ ജോസ് കളിക്കാന്‍ വേണ്ടി കുറെ ബിംബങ്ങളും, കുറെ visual ബ്യൂട്ടിയും ഒക്കെ പടച്ചു ചേര്‍ത്തിട്ടുണ്ട്. കണ്ടാല്‍ ‘എന്റമ്മോ brilliance ‘, ‘ഇതിന്റെ ആഴത്തില്‍ അര്‍ഥമുണ്ട്’ എന്നൊക്കെ തോന്നിപ്പിക്കാന്‍ വേണ്ടി എടുത്ത കുറെ ഷോട്ടുകള്‍ കണ്ടു. സിനിമയില്‍ ‘നല്ല content’ ഇല്ലാതെ ഇങ്ങനത്തെ ഓരോ visual gimmics ചേര്‍ത്തിട്ട് പ്രത്യേകിച്ച് ഒരു കാര്യവും ഉള്ളതായി തോന്നുന്നില്ല.
ആകെമൊത്തത്തില്‍ ശരാശരിക്ക് താഴെ നില്‍ക്കുന്ന ഒരു ത്രില്ലില്ലാത്ത പൊളിറ്റിക്കല്‍ സിനിമയാകുന്നു ടിനു പാപ്പച്ചന്റെ ചാവേര്‍.
– നാരായണന്‍

ഛായാഗ്രഹണം ജിന്റോ ജോര്‍ജ്, എഡിറ്റര്‍ നിഷാദ് യൂസഫ്, മ്യൂസിക് ജസ്റ്റിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ ഡിസൈന്‍ ഗോകുല്‍ ദാസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജിയോ ഏബ്രഹാം, ബിനു സെബാസ്റ്റ്യന്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, കൊസ്റ്റ്യൂം ഡിസൈനര്‍ മെല്‍വി ജെ, സ്റ്റണ്ട് സുപ്രീം സുന്ദര്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിങ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് മൈക്കിള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആസാദ് കണ്ണാടിക്കല്‍, വിഎഫ്എക്‌സ് ആക്‌സില്‍ മീഡിയ, സൗണ്ട് മിക്സിങ് ഫസല്‍ എ ബക്കര്‍, ഡിഐ കളര്‍ പ്ലാനറ്റ് സ്റ്റുഡിയോ, സ്റ്റില്‍ അര്‍ജുന്‍ കല്ലിങ്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ സുജിത്ത് സുന്ദരന്‍, ആര്‍ അരവിന്ദന്‍, ടൈറ്റില്‍ ഗ്രാഫിക്‌സ് എബി ബ്ലെന്‍ഡ്, ഡിസൈന്‍ മാക്ഗഫിന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.