നവ്യയുടെ സഹോദരൻ വിവാഹിതനായി, താരസഹോദരന്റെ വിവാഹചിത്രങ്ങൾ ശ്രദ്ധ നേടുന്നു - മലയാളം ന്യൂസ് പോർട്ടൽ
Film News

നവ്യയുടെ സഹോദരൻ വിവാഹിതനായി, താരസഹോദരന്റെ വിവാഹചിത്രങ്ങൾ ശ്രദ്ധ നേടുന്നു

പ്രേക്ഷരുടെ പ്രിയതാരങ്ങളിൽ ഒരാളാണ് നവ്യ, ഇഷ്ടമെന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ നായര്‍ തുടക്കം കുറിച്ചത്. തുടക്കം മുതല്‍ത്തന്നെ താരത്തിന് ആരാധകര്‍ പിന്തുണയായിരുന്നു നല്‍കിയത്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളായിരുന്നു ഈ താരത്തിന് ലഭിച്ചത്. വിവാഹത്തോടെയായിരുന്നു നവ്യ നായര്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തത്.  ഇപ്പോൾ വീണ്ടും സിനിമയിലേക്ക് തിരികെ എത്തിയിരിക്കുകയാണ് താരം.ഇപ്പോൾ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ നവ്യയ്ക്കും മകനും ജോലി തിരക്കുകൾ  ആയിരുന്നു തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ച് നവ്യ എത്താറുണ്ട്.

ഇപ്പോൾ നവ്യയുടെ സഹോദരന്റെ വിവാഹ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്, നവ്യ തന്നെയാണ് ചിത്രങ്ങൾ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. നീ ഇത്രയും വലുതായോ എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല എന്ന് പറഞ്ഞാണ് താരം സഹോദരന്റെ വിവാഹ ചിത്രങ്ങൾ പങ്കുവെച്ചത്. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ കോവിഡ് നിയമങ്ങള്‍ പാലിച്ചുകൊണ്ട് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം അടങ്ങിയ ചടങ്ങായിരുന്നു അത്.

സഹോദരൻ രാഹുലിനും ഭാര്യ സ്വാതിക്കും എല്ലാവിധ ആശംസകളും താരം നേരുന്നുണ്ട്, നിരവധി പേരാണ് രണ്ടുപേർക്കും ആശംസകൾ നേർന്ന് എത്തിയിരിക്കുന്നത്. ഇടവേളക്ക് ശേഷം ഒരുത്തി എന്ന സിനിമയിൽ കൂടിയാണ് നവ്യ വീണ്ടും തിരിചെത്തുന്നത്, ലോക്ക് ഡൗൺ കാരണം ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തി വെച്ചിരിക്കുകയായിരുന്നു, ഇപ്പോൾ വീണ്ടും സിനിമയുടെ പ്രവർത്തങ്ങൾ ആരംഭിച്ചിട്ടുണ്ട്. അടുത്തിടെ താരം രണ്ടാമതും ഗർഭിണി ആണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു, എന്നാൽ അത് സത്യമല്ല എന്ന് പറഞ്ഞ് നവ്യ എത്തിയിരുന്നു.

Trending

To Top
Don`t copy text!