Tuesday, November 29, 2022
HomeFilm Newsഎന്റെ പേര് നവ്യ 'നായര്‍' എന്നല്ല! എന്തിനാണ് ആ വാല്‍കഷ്ണം നോക്കുന്നത്! വെളിപ്പെടുത്തി നവ്യ നായര്‍

എന്റെ പേര് നവ്യ ‘നായര്‍’ എന്നല്ല! എന്തിനാണ് ആ വാല്‍കഷ്ണം നോക്കുന്നത്! വെളിപ്പെടുത്തി നവ്യ നായര്‍

- Advertisement -

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമാ ലോകത്ത് സജീവമാകുന്ന നവ്യ തന്റെ പേരിനെ കുറിച്ച് വെളിപ്പെടുത്തിയ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു ചാനല്‍ അഭിമുഖത്തിലാണ് തന്റേ പേരിനെ കുറിച്ചുള്ള ചോദ്യത്തിന് നവ്യ ഉത്തരം നല്‍കിയത്. എന്റെ പേരില്‍ ശരിക്കും നായര്‍ ഇല്ല.. എന്നാണ് നവ്യ പറഞ്ഞത്. എന്റെ പേര് ശരിക്കും നവ്യ നായര്‍ എന്നല്ല.. എന്നാണ് നടി വീഡിയോയില്‍ വെളിപ്പെടുത്തുന്നത്. ധന്യ വി എന്നാണ് എന്റെ യഥാര്‍ത്ഥ പേര്. വി.. എന്നുള്ളത് വീണ.. എന്റെ അമ്മയുടെ പേരാണ്.

- Advertisement -

സിനിമയില്‍ വന്നതനു ശേഷമാണ് പേര് മാറിയത്. കാസ്റ്റ് ഈസ് എ റിയാലിറ്റി ആയത് കൊണ്ടാവാം പേരിന്റെ കൂടെ അങ്ങനെ വന്നത് എന്നും നടി പറയുന്നു. എന്താണ് അങ്ങനെ മാറ്റിയത് എന്ന് എനിക്ക് അറിയില്ല. വിവാഹം കഴിഞ്ഞിട്ട് ആയാലും എന്റെ പേരില്‍ മാറ്റം വന്നിട്ടില്ല, എന്റേത് നീണ്ട് നില്‍ക്കുന്ന ഒരു പേരായി പോയി, ചെറിയ കുട്ടികള്‍ വരെ എന്നെ നവ്യ നായരേ.. എന്നാണ് വിളിക്കുന്നത്.

- Advertisement -

എനിക്ക് അതൊരു പേരാണ് എന്നും നവ്യ പറയുന്നു. ഏത് പേരിന്റെ അപ്പുറത്തും എന്ത് വരുന്നു എന്നതിനേക്കാളും വലിയ മറ്റ് എന്തെല്ലാം പ്രശ്‌നങ്ങള്‍ നമ്മുടെ സമൂഹത്തില്‍ നടക്കുന്നുണ്ട്. അതൊക്കെ ചിന്തിച്ചതിന് ശേഷം പോരെ ഈ വാല്‍കഷ്ണം നോക്കുന്നത് എന്നാണ് നവ്യ പേരിനെ വിമര്‍ശിച്ചവരോടായി ചോദിക്കുന്നത്. എന്റേ പേരില്‍ അത് ഉണ്ടെന്ന് പറഞ്ഞ് എന്നോട് മമത കൂടുന്നില്ല എങ്കില്‍… എന്നോട് വെറുപ്പ് തോന്നുന്നില്ല എങ്കില്‍ പിന്നെ അതിനപ്പുറം വാലില്‍ എന്ത് കിടന്നിട്ട് എന്താകാര്യം. ഒരു പ്രശ്‌നവും ഇല്ലെന്നും നവ്യ പറയുന്നു.

- Advertisement -
Related News
×