ഇത് നമ്മുടെ ബാലാമണി തന്നെയാണോ, സ്റ്റൈലിഷ് ലുക്കിൽ നവ്യ

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നവ്യ നായർ. ഇഷ്ടമെന്ന ചിത്രത്തിലൂടെ ആണ് തന്റെ സിനിമ ജീവിതത്തിന് നവ്യ നായര്‍ തുടക്കം കുറിച്ചത്. തുടക്കം മുതല്‍ത്തന്നെ താരത്തിന് ആരാധകര്‍ പിന്തുണയായിരുന്നു നല്‍കിയത്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളായിരുന്നു…

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നവ്യ നായർ. ഇഷ്ടമെന്ന ചിത്രത്തിലൂടെ ആണ് തന്റെ സിനിമ ജീവിതത്തിന് നവ്യ നായര്‍ തുടക്കം കുറിച്ചത്. തുടക്കം മുതല്‍ത്തന്നെ താരത്തിന് ആരാധകര്‍ പിന്തുണയായിരുന്നു നല്‍കിയത്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളായിരുന്നു ഈ താരത്തിന് ലഭിച്ചത്. വിവാഹത്തോടെയായിരുന്നു നവ്യ നായര്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. ഇടയ്ക്ക് റിയാലിറ്റി ഷോയിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നുവെങ്കിലും സിനിമയിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വിവാഹത്തോടെ മുംബൈയിലേക്ക് ചേക്കേറിയിരുന്നുവെങ്കിലും ഇടയ്ക്കിടയ്ക്ക് താരം  കേരളത്തിലേക്ക് എത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന പല പോസ്റ്റുകളും നിമിഷനേരം കൊണ്ടാണ് ശ്രദ്ധ നേടുന്നത്.

അഭിനയത്തിന് ഇടവേള എടുത്ത സമയത്ത് പോലും തൻറെ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് താരം എത്തിയിട്ടുണ്ട്. അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത താരം അഭിനയത്തിലേക്കും നൃത്തത്തിലേക്കും തന്റെ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്. റീലിറ്റി ഷോകളിലും പൊതു പരിപാടികളിലും എല്ലാം ഇന്ന് സജീവമാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്.  അവ എല്ലാം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ ഇത്തരത്തിൽ നവ്യ കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

സ്റ്റൈലിഷ് ലുക്കിൽ കൂടുതൽ സുന്ദരി ആയിട്ടുള്ള ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾ എല്ലാം വളരെ പെട്ടന്ന് ആരാധകരുടെ ശ്രദ്ധ നേടുകയും ചെയ്തു. ഇത് നമ്മുടെ ബാലാമണി തന്നെയാണോ, ബാലാമണിക്ക് വന്ന ഒരു മാറ്റമേ, സ്റ്റൈലിഷ് ലുക്കിൽ ആള്‌ കയറി അങ്ങ് കിടിലം ആയാലോ, ഇപ്പോഴത്തെ യുവ നടികൾക്ക് ഒക്കെ നവ്യ ഒരു വെല്ലുവിളിയായി മാറുമോ, പ്രായം റിവേഴ്സിൽ ആണോ, ഒരു മാറ്റവും ഇല്ലല്ലോ എന്റെ കുട്ട്യേ എന്ന് തുടങ്ങി നിരവധി കമെന്റുകൾ ആണ് നവ്യയുടെ പുതിയ ചിത്രങ്ങൾക്ക് പ്രേക്ഷകരിൽ നിന്നു ലഭിക്കുന്നത്. എന്തായാലും നവ്യയുടെ ഈ പുത്തൻ മേക്കോവർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.