അല്ലുവിനെ അപമാനിച്ചോ നയൻസ്! ഇരുവരും തമ്മിൽ വർഷങ്ങളായി പ്രശ്നങ്ങളെന്ന് റിപ്പോർട്ട്, എല്ലാത്തിനും കാരണം ഒരു അവാർഡ്

ദ​ക്ഷിണേന്ത്യ ഒന്നാകെ ആരാധകരുള്ള താരങ്ങളാണ് നയൻതാരയും അല്ലു അർജുനും. വമ്പൻ ചിത്രങ്ങളുമായി ഇരുവരും വലിയ തിരക്കുകളിലാണ്. ഇതിനിടെ ഇരുവരം തമ്മിൽ വർഷങ്ങളായി പിണക്കത്തിലാണ് എന്നുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. അല്ലു അർജുൻ ചിത്രത്തിലെ നായിക…

ദ​ക്ഷിണേന്ത്യ ഒന്നാകെ ആരാധകരുള്ള താരങ്ങളാണ് നയൻതാരയും അല്ലു അർജുനും. വമ്പൻ ചിത്രങ്ങളുമായി ഇരുവരും വലിയ തിരക്കുകളിലാണ്. ഇതിനിടെ ഇരുവരം തമ്മിൽ വർഷങ്ങളായി പിണക്കത്തിലാണ് എന്നുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. അല്ലു അർജുൻ ചിത്രത്തിലെ നായിക വേഷം നയൻതാര ഉപേക്ഷിച്ചെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 016 ൽ ഒരു അവാർഡ് വിതരണ വേദിയിൽ വച്ചാണ് ഇരുവർക്കുമിടയിലെ പ്രശ്നങ്ങൾ ആരംഭിച്ചത്.

‘നാനും റൌഡി താൻ’ എന്ന ചിത്രത്തിന് നയൻതാരയ്ക്ക് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചിരുന്നു. മികച്ച നടിക്കുള്ള അവാർഡ് നൽകാൻ ക്ഷണിക്കപ്പെട്ടിരുന്നത് അല്ലു അർജുൻ ആയിരുന്നു. താരം വേദിയിലെത്തി നയൻതാരയ്ക്ക് പുരസ്കാരം സമ്മാനിക്കുകയും ചെയ്തു. എന്നാൽ, തുടർന്ന് സംസാരിച്ച നയൻസ്, ഈ അവാർഡ് ചിത്രത്തിൻറെ സംവിധായകൻ വിഘ്നേശ് ശിവനിൽ നിന്നും വാങ്ങാനാണ് ആ​ഗ്രഹിക്കുന്നതെന്ന് പറഞ്ഞു.

തുടർന്ന് സംസാരിച്ച നയൻതാര ഈ അവാർഡ് ചിത്രത്തിൻറെ സംവിധായകൻ വിഘ്നേശ് ശിവനിൽ നിന്നും വാങ്ങാനാണ് തനിക്ക് ആഗ്രഹം എന്ന് അറിയിച്ചു. വിഘ്നേശ് വേദിയിലെത്തി അവാർഡ് വീണ്ടും നൽകുകയും ചെയ്തു. ഇതിൻറെ വീഡിയോ ഇപ്പോഴും വൈറലാകാറുണ്ട്. ഇത് അല്ലുവിനെ അപമാനിച്ചത് പോലെയാണ് എന്ന് അന്ന് തന്നെ പലരും അഭിപ്രായം പറഞ്ഞിരുന്നു. നയൻതാര ഒട്ടും ബഹുമാനം ഇല്ലാത്ത കാര്യമാണ് ചെയ്തതെന്നാണ് പലരും കമന്റ് ചെയ്തതും. വിഘ്നേശും നയൻസും പിന്നീട് വിവാഹിതരായിരുന്നു. അന്ന് മുതൽ അല്ലുവും നയൻസും തമ്മിൽ പ്രശ്നമാണ് എന്നാണ് റിപ്പോർട്ടുകൾ.