വിജയിയ്ക്ക് എതിരെ രാജേശ്വരി രംഗത്ത്, സംഭവം എന്താണെന്ന് മനസ്സിലായോ

ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിയോ. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം  ആരാധകർക്ക്  ഒരു വമ്പൻ സർപ്രൈസ് തന്നെ ആയിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഏറെ നാളുകൾ കൊണ്ട് ചിത്രത്തിനെ കുറിച്ചുള്ള വാർത്തകൾ ഒക്കെ വരുന്നുണ്ടായിരുന്നു എങ്കിലും ചിത്രത്തിനെ കുറിച്ചുള്ള അപ്‌ഡേറ്റുകൾ ഒന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പങ്കുവെച്ചിരുന്നില്ല. അത് കൊണ്ട് തന്നെ ആരാധകരും ഏറെ നിരാശയിൽ ആയിരുന്നു. വിജയിയുടേതായി പുറത്തിറങ്ങാൻ പോകുന്ന ഏറ്റവും പുതിയ ചിത്രം കൂടിയായിരിക്കും ലിയോ. ആരാധകരെ എല്ലാം ഞെട്ടിച്ച് കൊണ്ട് കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങിയത്.

ആരാധകർ ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് പുറത്തിറങ്ങിയ ട്രൈലെർ ആയത് കൊണ്ട് തന്നെ ആരാധകർ ഇരു കൈകളും നീട്ടിയാണ് ട്രൈലറിനെ സ്വീകരിച്ചിരിക്കുന്നത്. ഇപ്പോൾ യൂട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിൽ തന്നെ സ്ഥാനം നേടിയിരിക്കുകയാണ് വിജയിയുടെ ലിയോ. എന്നാൽ ഇപ്പോൾ ലിയോയുടെ ട്രെയ്ലറിനെതിരെയും വിജയിക്ക്  എതിരെയും രംഗത്ത് വന്നിരിക്കുകയാണ് അനൈത്ത് മക്കള്‍ അരസിയല്‍ കക്ഷി നേതാവ് രാജേശ്വരി പ്രിയ. രൂപ വിമർശനം തന്നെയാണ് രാജേശ്വരി ഉന്നയിച്ചിരിക്കുന്നത്.

ലിയോയുടെ ട്രെയ്ലറിൽ സ്ത്രീകളെ അപകീർത്തിപ്പെടുത്തും വിധമാണ് വിജയ് സംസാരിച്ചിരിക്കുന്നത് എന്നും ലോകേഷ് തീർത്തും അയോഗ്യനായ സംവിധായകൻ ആണെന്നും ആണ് രാജേശ്വരി ആരോപിച്ചിരിക്കുന്നത്. വിജയ് സ്വബോധത്തോടെയാണോ ലിയോയില്‍ അഭിനയിച്ചത്? വിജയ് മോശം വാക്ക്(1.46മിനിറ്റ്) ഉപയോഗിച്ചത് അദ്ദേഹത്തിന്റെ നിലവാരം വളരെയധികം കുറച്ചിട്ടുണ്ട്. സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന വാക്ക് വിജയിയ്ക്ക് ഉള്ളതാണോ. ആരാധകരെ തെറ്റിദ്ധരിപ്പിക്കുന്ന വിജയ്‌ക്കെതിരെ ഞങ്ങളുടെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുന്നു. അയോഗ്യനായ സംവിധായകന്‍ ആണ് ലോകേഷ് കനകരാജ്. ഇതിനെതിരെ സിനിമാലോകം രംഗത്തുവരണം എന്നുമാണ് ഇവർ ട്വിറ്റ് ചെയ്തിരിക്കുന്നത്.