നാത്തൂന് 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍! വിക്കിയ്ക്ക് 20 കോടിയുടെ ബംഗ്ലാവ്, ബന്ധുക്കള്‍ക്കും സമ്മാനങ്ങള്‍; ഭര്‍തൃവീട്ടുകാരെ കൈയ്യിലെടുത്ത് നയന്‍സ്

നയന്‍സിന്റെയും വിക്കിയുടെയും വിവാഹ വിശേഷങ്ങളാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. താരദമ്പതികളുടെ ഏഴ് വര്‍ഷത്തെ പ്രണയമാണ് മഹാബലിപുരത്തെ റിസോര്‍ട്ടില്‍ സഫലമായിരിക്കുന്നത്. അത്യാഢംബര വിവാഹം മാത്രമായിരുന്നില്ല താരങ്ങളുടേത്, നേരിട്ട് പങ്കെടുത്തില്ലെങ്കിലും ഒരു ലക്ഷത്തിലധികം പേര്‍ക്ക് താരവിവാഹത്തിന്റെ സദ്യ കഴിയ്ക്കാനുമായി.

അതേസമയം, വിവാഹ വിശേഷങ്ങളില്‍ ഏറ്റവും ശ്രദ്ധേയമാകുന്നത് നയന്‍താര, പ്രിയതമന് സമ്മാനിച്ച വിവാഹസമ്മാനവും വിക്കി നയന്‍സിന് സമ്മാനിച്ചതുമൊക്കെയാണ്
വിവാഹ ദിനത്തില്‍ വിഘ്നേഷിനും കുടുംബാംഗങ്ങള്‍ക്കും നയന്‍സ് നല്‍കിയത്
വിലപിടിപ്പുള്ള സമ്മാനങ്ങളാണെന്നാണ് റിപ്പോര്‍ട്ട്.

നയന്‍താര അണിഞ്ഞിരുന്ന ആഭരങ്ങള്‍ വിഘ്‌നേഷിന്റെ സമ്മാനവുമായിരുന്നു, അതില്‍ 5 കോടി രൂപ വിലവരുന്ന ഡയമണ്ട് മോതിരവും ഉണ്ടായിരുന്നു. വിവാഹസമ്മാനമായി പ്രിയതമന് നയന്‍താര സമ്മാനിച്ചത് 20 കോടിയുടെ ബംഗ്ലാവാണ്. വിഘ്നേഷിന്റെ പേരില്‍ ബംഗ്ലാവ് റജിസ്റ്റര്‍ ചെയ്തിട്ടുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇതുമാത്രമല്ല, വിഘ്‌നേഷിന്റെ സഹോദരിയ്്ക്കും നയന്‍സിന്റെ വക സമ്മാനങ്ങളുണ്ടായിരുന്നു. സഹോദരി ഐശ്വര്യയ്ക്ക് 30 പവന്‍ സ്വര്‍ണാഭരണങ്ങളാണ് നാത്തൂന്‍ സമ്മാനിച്ചിരിക്കുന്നത്. കൂടാതെ, വിഘ്‌നേഷിന്റെ അടുത്ത ബന്ധുക്കള്‍ക്ക് വിലപിടിപ്പുള്ള ആഡംബര വസ്തുക്കളും സമ്മാനിച്ചിട്ടുണ്ട്.

 

Previous article‘ഒരു ജാതി മനുഷ്യന്‍’; 85ല്‍ പരം സെലിബ്രിറ്റികള്‍ ചേര്‍ന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
Next articleവധുവിനെ കണ്ട് വരന്‍ വികാരാധീനനായി, അതിഥികളെല്ലാം ചിരിക്കാന്‍ തുടങ്ങി – വീഡിയോ