കന്നഡയിൽ വില്ലനായി തിളങ്ങാൻ നടൻ വിജയ് ബാബു! ചിത്രത്തിലെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് 

നടനും, നിർമാതാവുമായ വിജയ് ബാബു ഇനിയും വില്ലനായി കന്നഡ സിനിമയിലെത്തുന്നു, സംവിധായകൻ രോഹിത് പദകി  ഒരുക്കുന്ന ഉത്തരഖാണ്ഡ  എന്ന ചിത്രത്തിലൂടെ ആണ് വിജയ് ബാബു വില്ലനായി എത്തുന്നത്, ഇപ്പോൾ ചിത്രത്തിലെ നടന്റെ കഥപാത്രത്തിന്റെ ഫസ്റ്റ്…

നടനും, നിർമാതാവുമായ വിജയ് ബാബു ഇനിയും വില്ലനായി കന്നഡ സിനിമയിലെത്തുന്നു, സംവിധായകൻ രോഹിത് പദകി  ഒരുക്കുന്ന ഉത്തരഖാണ്ഡ  എന്ന ചിത്രത്തിലൂടെ ആണ് വിജയ് ബാബു വില്ലനായി എത്തുന്നത്, ഇപ്പോൾ ചിത്രത്തിലെ നടന്റെ കഥപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് അണിയറപ്രവര്തകര് പുറത്തുവിട്ടിരിക്കുന്നത്. ടോറിനോ എന്ന നെഗറ്റീവ് ഷേഡുള്ള കഥാപത്രത്തെയാണ് വിജയ് ബാബു സിനിമയിൽ അവതരിപ്പിക്കുന്നത്. കെ ആർ ജി സ്റ്റുഡിയോസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ശിവരാജ് കുമാറും, ഡാലി ധനന്ജയയും പ്രധാന വേഷത്തിലെത്തുന്നു

ചിത്രത്തിൽ നായിക ആയി എത്തുന്നത് ഭാവനയും, ഐശ്വര്യ രാജേഷുമാണ്. ഈ ചിത്രത്തെ കുറിച്ച് നടൻ പറയുന്നത്, തന്റെ ആദ്യ കന്നഡ ചിത്രമാണ് ഇത്. നല്ലൊരു വലിയ പ്രോജക്ട് ആണ് വിജയ് ബാബു പറയുന്നു. തനറെ ആദ്യ കന്നഡ ചിത്രം തന്നെ ഒരു വില്ലൻ വേഷത്തിലാണ് ലഭിച്ചത്

ചിത്രത്തിൽ കട്ട നെഗറ്റീവ് റോൾ ആണ് ലഭിച്ചിരിക്കുന്നത്. ഇതൊരു വില്ലേജ് ഫാമിലി എന്റെർറ്റൈനർ ചിത്രമാണ് ഉത്തരഖാണ്ഡ, ഇപ്പോൾ ഇങ്ങനൊരു ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട് വിജയ് ബാബു പറയുന്നു