അമ്പലപ്പുഴയിൽ പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയ യുവതി വയറുവേദനയെത്തുടർന്ന് ബാത്ത്റൂമില്‍ കയറിയപ്പോൾ പുറത്തുവന്നത് മൂന്നുമീറ്ററോളം നീളമുള്ള തുണി !

പുന്നപ്ര സ്വദേശിനിയായ ഇരുപത്തൊന്നുകാരി പ്രസവം കഴിഞ്ഞ് വീട്ടിലെത്തി വയറുവേദനയെത്തുടർന്ന് ബാത്ത്റൂമില്‍ കയറിയപ്പോൾ മൂന്നുമീറ്ററോളം നീളമുള്ള തുണി പുറത്തുവന്നു. അമ്പലപ്പുഴയിലാണ് സംഭവം. പ്രസവം കഴിഞ്ഞ് ഒന്‍പതുദിവസത്തിനുശേഷമാണ് തുണി പുറത്തു വരുന്നത്. ഉടന്‍തന്നെ ബന്ധുക്കള്‍ യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ലേബര്‍റൂമില്‍ പ്രവേശിപ്പിച്ച യുവതിയെ സ്കാനിങ്ങിനും വിധേയയാക്കി.

ആലപ്പുഴ മെഡിക്കല്‍ കോളേജിലായിരുന്നു യുവതിയുടെ പ്രസവം. കഴിഞ്ഞ മാസം 26-നാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സാധാരണ പ്രസവമായിരുന്നു. പ്രസവത്തെത്തുടര്‍ന്ന് രക്തസ്രാവം ഉണ്ടായിരുന്നതായും ബന്ധുക്കള്‍ പറയുന്നു. ഒമ്പതുമണിക്കൂറിനുശേഷമാണ് പുറത്തുകൊണ്ടുവന്നത്. 29-ന് ആശുപത്രിയില്‍നിന്ന് വിട്ടയയ്ക്കുകയും ചെയ്തു. അമ്ബലപ്പുഴ പോലീസില്‍ പരാതി നല്‍കിയശേഷം ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ടിനെ ഫോണില്‍ വിളിച്ച്‌ പരാതിപ്പെട്ടു.