പന്തലുപണിക്ക് വന്ന ചെക്കന്റെ വയറലാകാനുള്ള നാടകം: പൊളിച്ചടുക്കി സോഷ്യൽ മീഡിയ

കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോ ആണ് പന്തൽപണിക്കിടയിൽ മൈക്ക് ടെസ്റ്റ് ചെയ്യാനായി ഒരു ചെറുപ്പക്കാരൻ പാടിയ ഗാനം. കലാകാരന്മാരെ അഭിനന്ദിക്കുന്നതിൽ സോഷ്യൽ മീഡിയക്ക് യാതൊരു മടിയും ഇല്ലാത്തത് കൊണ്ട് തന്നെ ഈ കലാകാരന്റെ ഗാനത്തെയും പുകഴ്ത്തി പറയാൻ മറന്നില്ല. ഇത് പോലെ ഗാനങ്ങളിലൂടെയും മറ്റും സോഷ്യൽ മീഡിയ വഴി പ്രമുഖരായി മാറിയത് നിരവധി പേരാണ്. 

എന്നാൽ ഇവിടെ വിജയ്‌യും സിമ്രാനും അഭിനയിച്ച ‘തുള്ളാത്ത മനവും തുള്ളും’ എന്ന ചിത്രത്തിലെ ‘ഇന്നിസൈ പാടി വരും’ എന്ന ഗാനമാണ് യുവാവ് അതിമനോഹരമായി പാടുന്നത്. അതിനെ അഭിനന്ദിച്ചു നിരവധി പേര് രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ പാട്ടിന്റെ അവസാനം ആകാറായപ്പോഴേക്കും യുവാവിന്റെ പെരുമാറ്റത്തിൽ ചില സംശയങ്ങൾ തോന്നിയതായി പലരും പറഞ്ഞു. യുവാവ് പാട്ടിന്റെ സൗണ്ടിനൊത്ത് ചുണ്ടനക്കുകയാണോ എന്നാണ് പലരുടെയും സംശയായും പാട്ടിന്റെ അവസാനം 3.20 മിനിറ്റുകൾ മുതലുള്ള ദൃശ്യങ്ങളിൽ ആണ് സംശയം. കാരണം യുവാവ് പാട്ട് പാടത്തെ തിരിഞ്ഞു നോക്കുമ്പോഴും പാട്ട് കേൾക്കുന്നുണ്ടായിരുന്നു.

നിങ്ങൾ കേട്ട് നോക്ക്