
നമ്മുടെ സമൂഹം നാളുകള്‍ പോകുന്തോറും എങ്ങോട്ടാണ് എത്തുന്നതെന്ന് ഊഹിക്കാന്‍ പോലും ഇപ്പോള്‍ സാധിക്കുന്നില്ല. അത്തരത്തിലുള്ള വാര്‍ത്തകള്‍ ആണ് ഓരോ ദിവസവും പുറത്തു വരുന്നത്. ചിലരാകട്ടെ കാമുകി തന്നെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം കഴിച്ചാല്‍ അവളുമായുള്ള നഗ്ന ചിത്രങ്ങള്‍ പുറത്താക്കി പ്രതികാരം ചെയ്യും.

മറ്റുചിലര്‍ കുടുംബ ജീവിതം തകര്‍ക്കാന്‍ പല വഴികള്‍ തേടും. ഇപ്പോള്‍ രാജസ്ഥാനില്‍ നിന്നും മറ്റൊരു വാര്‍ത്തയാണ് പുറത്തു വരുന്നത്. രാജസ്ഥാനിലെ രാംഭക്ഷ്പുരയിലാണ് സംഭവം. ഭര്‍തൃ വീട്ടിലേക്ക് വിവാഹത്തിന് ശേഷം പോകുകയായിരുന്ന നവവധുവിനെ മുന്കാമുകന് തട്ടിക്കൊണ്ടു പോയി..

മുന്‍ കാമുകനായ അങ്കിത് സെവ്ഡ എന്നയാളും ഇയാളുടെ കൂട്ടാളികളും ചേര്‍ന്ന് ബലമായി തട്ടിക്കൊണ്ടു പോയത്. ഹന്‍സാ കന്‍വാര്‍ എന്ന പെണ്‍കുട്ടിയെയാണ് . പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത് വിവാഹച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഏകദേശം 15 മിനിറ്റിനുള്ളിലാണ്.

തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ സഹോദരിക്കും പരിക്കേറ്റു. പെണ്‍കുട്ടി സഞ്ചരിച്ച വാഹനം തടഞ്ഞ് അഞ്ചു പേരടങ്ങുന്ന സംഘം കാറിലെത്തി കുട്ടിയെ പിടിച്ചു കൊണ്ടു പോകുകയായിരുന്നു.











