സിനിമയിലെ പല ഓഫറുകളും വേണ്ടെന്നുവെച്ചു; കല്പനേച്ചിയുടെ കുറവ് നികത്താന്‍ തനിക്ക് പറ്റുമെന്ന് പലരും പറഞ്ഞു !! എലീന പടിക്കൽ തള്ളി മറിക്കുന്ന വീഡിയോ വൈറൽ !!

എലീന എന്നു പറഞ്ഞാൽ അങനെ കൂടുതലാർക്കും പെട്ടന്ന് മനസിലാക്കണമെന്നില്ല പക്ഷെ വീട്ടമ്മമാർക്ക് ഭാര്യ സീരിയലിലെ നയനയെ ഓർത്തെടുക്കാൻ വളരെ എളുപ്പമായിരിക്കും. പല റിയാലിറ്റി ഷോകളുടെയും ആങ്കർ ആയും അലിനെ നമുക്ക് മുന്നിൽ എത്തിയിട്ടുണ്ട്. പക്ഷെ പലയിടങ്ങളും വാ വിട്ട വാക്കിൻ്റെ പുറത്തു എലീനക്കു പ്രേക്ഷക പ്രീതി നേടാൻ കഴിഞ്ഞിട്ടില്ല. അങനെ ഇപ്പോൾ  എലീന തന്നെ പുതിയ ഒരു വിവാദത്തിനു തിരി കൊളുത്തിയിരിക്കുകയാണ് !!

ട്രോളര്‍മാര്‍ക്ക് ഒരു ഇരയെ കിട്ടി. അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. അത്രമാത്രം തള്ളലാണല്ലോ അലീന നടത്തിയിരിക്കുന്നത്. എന്തൊരു തളളലാണ്, അമ്പമ്പോ…സഹിക്കാന്‍ പറ്റില്ല. നിന്നെ ഞങ്ങള്‍ തള്ളലിന്റെ മണ്ഡലം പ്രസിഡന്റായി പ്രഖ്യാപിച്ചെന്ന് ട്രോളര്‍മാര്‍ പറയുന്നു. 2017ലെ ജനപ്രിയ നടിയ്ക്കുള്ള ഏഷ്യാനെറ്റിന്റെ പുരസ്‌കാരം ലഭിച്ച താരമാണ് അലീന. എന്നാല്‍, തനിക്ക് വലിയ കഴിവുണ്ടെന്ന് അലീന തന്നെ സ്വയം പുകഴ്ത്തുകയാണ്. കല്പനേച്ചിയുടെ കുറവ് നികത്താന്‍ തനിക്ക് പറ്റുമെന്ന് പലരും പറഞ്ഞെന്ന് അലീന പറയുന്നുണ്ട്. ആ പറഞ്ഞവനെ ഇങ്ങോട്ട് വിളിച്ചോണ്ട് വാ..കരണകുറ്റി നോക്കി പൊട്ടിച്ചു കൊടുക്കാമെന്നാണ് കമന്റ്. അലീനയുടെ അഭിമുഖമാണ് ട്രോളര്‍മാര്‍ വൈറലാക്കിയത്.

ട്രോളര്‍മാര്‍ അവരുടേതായ കോമഡി കുത്തിനിറച്ചാണ് വീഡിയോ പുറത്തുവിട്ടത്. പഠനകാലത്ത് താന്‍ പുസ്തകത്തില്‍ എഴുതുകയൊന്നുമില്ലെങ്കിലും നല്ല മാര്‍ക്ക് വാങ്ങിക്കുമെന്ന് അലീന പറയുന്നു. എന്റെ കൂടെ പഠിച്ച സുഹൃത്തുക്കളെല്ലാം ഇന്ന് വലിയ നിലയിലാണ് ഉള്ളത്. സ്വന്തമായി ചാനല്‍ വരെ അവര്‍ക്കുണ്ട്. സിനിമയില്‍ പല ഓഫറുകളും വന്നിട്ടുണ്ട്. ഞാന്‍ വേണ്ടെന്നുവെച്ചതാണെന്നും അലീന തള്ളുന്നു.

ഇപ്പോള്‍ അവതാരകയില്‍ കുറച്ച് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഒരിടയ്ക്ക് ഏതു ചാനല്‍ നോക്കിയാലും തന്റെ മുഖം കാണുന്ന അവസ്ഥയായിരുന്നുവെന്നും അലീന പറയുന്നു. ബെംഗളൂരുവില്‍ ഇടയ്ക്കിടെ വണ്ടികള്‍ മാറ്റിക്കോണ്ടിരിക്കും. വണ്ടിയോടിക്കുന്നതാണ് ഇഷ്ടം. തനിക്ക് കിട്ടുന്ന പകുതി ശമ്പളവും സുഹൃത്തുക്കള്‍ക്ക് കൊടുക്കുമെന്നും അലീന പറയുന്നുണ്ട്.

https://youtu.be/5cdmmR1Rcf0

ട്രോളര്‍മാരുടെ കമന്റുകളും വീഡിയോയും കണ്ട് അലീന നന്ദി പറഞ്ഞുകൊണ്ട് പോസ്റ്റും ഇട്ടു. ട്രോള്‍ വീഡിയോയ്ക്ക് നന്ദിയെന്നും താന്‍ ശരിക്കും ഇത് ആസ്വദിച്ചുവെന്നുമാണ് അലീന കമന്റ് ചെയ്തത്. താന്‍ പറഞ്ഞതൊന്നും തള്ളലുകള്‍ അല്ല എന്നും അതെല്ലാം വസ്തുതകളാണെന്ന വിശദീകരണവും അലീന കമന്റില്‍ നല്‍കി. വീഡിയോയ്ക്ക് താഴെയുള്ള കമന്റുകളും താന്‍ ആസ്വദിച്ചുവെന്ന് ധാരാളം സ്മൈലികള്‍ക്കൊപ്പം അലീന പറഞ്ഞു