സ്കൂളിൽ ഫീസ് അടക്കാൻ പണമില്ല. മക്കൾക്ക് വിഷം നൽകി ആത്മഹത്യക്ക് ശ്രമിച്ച അമ്മയെ കാത്തിരുന്നത് ദുർവിധി. പൊള്ളാച്ചിയിലെ നായ്ക്കൾപാളയതാണ് സംഭവം. സ്വകാര്യ സ്കൂളിൽ വിദ്യാർത്ഥികളായിരുന്നു രഞ്ജിത്തും നന്ദിനിയും. രഞ്ജിത്ത് ഒൻപതാം ക്ലാസിലും നന്ദിനി നാലാം ക്ലാസ്സിലുമാണ് പടിച്ച് കൊണ്ടിരുന്നത്. സ്കൂളിൽ പഠനത്തിനാവശ്യമായ ഫീസ് അടക്കാൻ പണമില്ലാത്തതിനെ തുടർന്ന് തന്റെ രണ്ടു മക്കൾക്കും വിഷം നൽകിയ ശേഷം സ്വയം വിഷം കുടിക്കുകയായിരുന്നു അമ്മയായ കൃഷ്ണവേണി.
സംഭവം നടക്കുമ്പോൾ കൃഷ്ണവേണിയുടെ ഭർത്താവ് വീട്ടിലുണ്ടായിരുന്നില്ല. സംശയം തോന്നിയ അയൽവാസികൾ പുറത്തുനിന്ന് വിളിച്ചിട്ട് കൃഷ്ണവേണിയും മക്കളും പ്രതികരിക്കാത്തതിനാൽ സംശയം തോന്നി വീട്ടിൽക്കയറി നോക്കിയപ്പോഴാണ് അബോധവസ്ഥയിൽ കിടക്കുന്ന മൂവരെയും കണ്ടത്. ഉടൻ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെങ്കിലും വഴിക്ക് വെച്ചിട്ട് കൃഷ്ണവേണി മരിച്ചു. കുട്ടികളെ കോയമ്പത്തൂരിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.











