എക്‌സ്‌ബോക്‌സ് കണ്‍ട്രോളര്‍ ഓര്‍ഡര്‍ ചെയ്തു, ‘ആമസോണ്‍ നല്‍കിയത്’ മൂര്‍ഖര്‍ പാമ്പിനെ

സാധാരണയായി എല്ലാവരും ഓണ്‍ലൈനില്‍ സാധനങ്ങള്‍ ഒാര്‍ഡര്‍ ചെയ്യാറുണ്ട്. എന്നാല്‍ ചിലപ്പോഴൊക്കെ ഉദ്ദേശിക്കുന്ന സാധനങ്ങള്‍ അല്ല കൈയ്യില്‍ കിട്ടാറുള്ളത്. ഐ ഫോണ്‍ വാങ്ങുന്നവര്‍ക്ക് കല്ലും സോപ്പുമെല്ലാം കിട്ടിയിട്ടുണ്ട്. എന്നാല്‍ ആമസോണില്‍ നിന്നും മൂര്‍ഖര്‍ പാമ്പിനെ ലഭിച്ച വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. ബംഗളൂരുവിലുളള എഞ്ചിനീയര്‍ ദമ്പതികള്‍ക്കാണ് ഓര്‍ഡര്‍ ചെയ്ത സാധനത്തിന് പകരം മൂര്‍ഖന്‍ പാമ്പിനെ കിട്ടിയത്.

ബംഗളൂരു സര്‍ജാപൂര്‍ റോഡില്‍ താമസിക്കുന്ന ദമ്പതികള്‍ രണ്ട് ദിവസം മുമ്പാണ് ആമസോണില്‍ നിന്ന് ഒരു എക്‌സ്‌ബോക്‌സ് കണ്‍ട്രോളര്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. ഡെലിവറി പാര്‍ട്ണര്‍ നേരിട്ടാണ് ബോക്‌സ് കൈമാറിയത്.ബോക്‌സില്‍ നിന്നും പാമ്പിനെ ലഭിച്ചത് വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. ഈ വീഡിയോ സോഷ്യലിടത്ത് വൈറലായിരുന്നു.

ആമസോണ്‍ പണം തിരികെ നല്‍കുകയും ചെയ്തു. പക്ഷേ തങ്ങളുടെ ജീവന് തന്നെ ഭീഷണിയാകുന്ന സംഭവമായിരുന്നെന്ന് ദമ്പതികള്‍ പറയുന്നു. ആമസോണിന്റെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയാണ് സംഭവം. വെയര്‍ ഹൗസിന്റെ മേല്‍നോട്ടത്തില്‍ വന്ന അപാകതയാണെന്നും ദമ്പതികള്‍ ആരോപിച്ചു. ഒരു ബക്കറ്റിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന പാതി തുറന്ന ആമസോണ്‍ പാക്കേജില്‍ നിന്നും പാമ്പ് പുറത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ട്.