
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിലെത്തി. ഇന്ന് പവന് 640 രൂപ ഉയർന്ന് 82,080 രൂപയിലെത്തി. ഗ്രാമിന് 80 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 10,260 രൂപയാണ് .വെള്ളിയാഴ്ച 81,600 രൂപയായി ഉയര്‍ന്ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയ സ്വര്‍ണവില ശനിയാഴ്ച 80 രൂപ കുറഞ്ഞിരുന്നു. ഈ മാസാദ്യം 77,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു.
സ്വര്‍ണാഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഈ വിലക്കയറ്റം വലിയ തിരിച്ചടിയാണ്. വിവാഹ പാര്‍ട്ടികളെയും വിലക്കയറ്റം ബുദ്ധിമുട്ടിക്കുമെന്നതില്‍ തര്‍ക്കമില്ല. അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.











