
മഴ ശമിച്ചു. ഇന്ന് ഒരു ജില്ലയിലും റെഡ് അലര്‍ട്ട് ഇല്ല. സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം. വരുന്ന ഒരാഴ്ച മഴയുണ്ടാകില്ലെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനം. പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തിയും കുറഞ്ഞതായി കാലാവസ്ഥകേന്ദ്രം വിലയിരുത്തുന്നു.
കടല്‍ പൊതുവെ ശാന്തമാണ്. ഇതേത്തുടര്‍ന്ന് മല്‍സ്യതൊഴിലാളികള്‍ക്കുള്ള എല്ലാ മുന്നറിയിപ്പും പിന്‍വലിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് കേരളത്തില്‍ അതിതീവ്രമഴയ്ക്ക് വഴി വച്ചത്. ന്യൂനമര്‍ദ്ദം ദുര്‍ബലമായി പടിഞ്ഞാറന്‍ മേഖലയിലേക്ക് നീങ്ങുകയാണ്. ഇതോടെയാണ് സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞത്.











