പക്ഷെ പ്രായം റിവേഴ്സ് ഗിയറിൽ സഞ്ചരിക്കുന്ന താരത്തിനെ ഞെട്ടിച്ച സർപ്രൈസ്‌

മലയാള സിനിമയിലെ പ്രിയപ്പെട്ട നടിയാണ് മഞ്ജു എന്നാൽ മലയാള സിനിമയിൽ നിലയുറപ്പിച്ച സമയമായിരുന്നു നടൻ ദിലീപുമായുള്ള പ്രണയവും വിവാഹവും, ഇതിൽ ഇവർക്കൊരു മകൾ കൂടിയുണ്ട് അതിന് ശേഷം ഇരുവരും പിരിയുകയും ചെയ്തു.പതിനാലു വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം അതി ശക്തമായി മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ രണ്ടാം തിരിച്ചു വരവിൽ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന വിളിപ്പേര് താരം സ്വന്തമാക്കിയിരുന്നു.

നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരവും ലഭിച്ചിരുന്നു. രണ്ടാം തിരിച്ചുവരവിൽ വലിയ നേട്ടമാണ് താരം കരസ്ഥമാക്കിയതൊക്കെയും. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ കൂടിയാണ് മഞ്ജു തിരിച്ച് മലയാള സിനിമയിലേക്ക് വന്നത്. അതിന് ശേഷം പുറത്തിറങ്ങിയ മലയാള സിനിമയിലെ തന്നെ മികച്ച ഹിറ്റുകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. ചതുർമുഖം ആണ് മഞ്ജുവിന്റേതായി അവസാനമായി ഇറങ്ങിയ ചിത്രം. അടുത്തിടെ ചിത്രത്തിന്റെ പ്രസ് മീറ്റിങ്ങിന് വേണ്ടി എത്തിയ മഞ്ജുവിന്റെ ലുക്ക് കണ്ടു ആരാധകർ അത്ഭുതപെട്ടിരുന്നു.

ഇന്നലെ താരത്തിന്റെ പിറന്നാൾ ദിവസമായിരുന്നു. കേരളമൊട്ടാകെ താരത്തിന് പിറന്നാൾ ആശംസകൾ നേർന്നുണ്ട് എത്തിയിരുന്നു. ഇന്നിപ്പോൾ പിറന്നാൾ സമ്മാനം നൽകിയ ഞെട്ടിച്ചിരിക്കുകയാണ് തന്റെ ബാല്യകാല സുഹൃത്തുക്കൾ. സുഹൃത്തുക്കളെ കണ്ട് ഞെട്ടലോടെ സന്തോഷം പങ്കിടുന്ന മഞ്ജുവിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.

കരിയറിലെ വലിയ സന്തോഷവുമായി മഞ്ജു വാര്യർ !