അപകടത്തിൽ പരിക്കേറ്റ ഷൈനിന്റെ നില തൃപ്തികരം, ശസ്ത്രക്രിയ ആവശ്യമെന്ന് ഡോക്ടറുമാർ

നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം ആപകടത്തിപെട്ട വാർത്ത ഇപ്പോൾ ചർച്ചയാകുകയാണ്, ഷൈനും പിതാവും അമ്മയും സഹോദരനും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. മുൻപിൽപോയ ലോറിയിൽ കാർ ഇടിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറഞ്ഞിരുന്നു. അപകടത്തിൽ ഷൈനിന്റെ പിതാവ് സി.പി.ചാക്കോ മരിച്ചിരുന്നു, ഷൈനിനും അമ്മയ്ക്കും പരുക്കുണ്ട് എന്നുമാണ് അറിയാൻ കഴിഞ്ഞത്. ഷെനിന്റെ രണ്ട് കൈകളും ഒടിഞ്ഞതായി അപകടം കണ്ട ദൃക്സാക്ഷികൾ പറഞ്ഞിരുന്നു, എന്നാൽ ഇപ്പോൾ വാഹനാപകടത്തില്‍ പരിക്കേറ്റ ഷൈന്‍ ടോം ചാക്കോയുടെ നില തൃപ്തികരം എന്നാണ് അറിയുന്നത്.

അപകടത്തില്‍ നടന് കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ ആവശ്യമാണ് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നിലവില്‍ ധര്‍മ്മപുരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിൽ ആണ് ഷൈന്‍ ടോം ചാക്കോ. ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അപകടം നടക്കുമ്പോള്‍ പിന്‍സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്നു ഷൈന്‍. അമ്മയ്ക്കും സഹോദരനും ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ ആരുടെയും പരിക്ക് ഗുരുതരമല്ല. എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് ചികിത്സയ്ക്ക് പോകവേയായിരുന്നു അപകടം.

തമിഴ്നാട്ടിലെ സേലത്ത് വെച്ച് ഇന്ന് പുലര്‍ച്ചെയാണ് വാഹനം അപകടത്തില്‍പ്പെട്ടത്. കുടുംബം സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബെംഗളൂരുവിലേക്ക് ഷൈനിന്റെ ചികിത്സാര്‍ത്ഥമായിരുന്നു കുടുംബത്തിന്റെ യാത്ര. അപകടം നടന്നയുടന്‍ പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചാക്കോയുടെ ജീവന്‍ രക്ഷിക്കാനായില്ല.