ജ്യൂസല്ല ഗ്ലാസ്സാണ് താരം; കുലുക്കി സർബത്ത് വീഡിയോ വൈറൽ 

കുപ്പി ഗ്ലാസില്‍ ജ്യൂസ് തയ്യാറാക്കി, അതിന് മുകളില്‍ വലിയ സ്റ്റീല്‍ ഗ്ലാസ് കമഴ്ത്തി ലോക്ക് ചെയ്തെടുത്ത്, മുകളിലേക്ക് എറിഞ്ഞും വായുവില്‍ കറക്കിയുമെല്ലാമാണ് ഇദ്ദേഹം ഇയാൾ ഇത് തയ്യാറാക്കുന്നത്.മുമ്പ്  ഈ കാഴ്ച അങ്ങനെ കണ്ടിട്ടില്ലാത്തവരെ സംബന്ധിച്ച്‌ ഇത് പുതുമയുള്ളതും ഏറെ കൗതുകം ജനിപ്പിക്കുന്നതുമായ കാഴ്ച തന്നെയാണ്.മലയാളികളെ സംബന്ധിച്ച്‌ കുലുക്കി സര്‍ബത്ത് ഏറെ പ്രിയപ്പെട്ട ഒന്നാണ്. മലയാളികൾക്ക് അടുത്ത കാലത്തായി ഇത്രയും പരിചിതമായ ഒരു സ്ട്രീറ്റ് വിഭവം വേറെ ഇല്ലെന്നു തന്നെ പറയാം.വൈറലായ ഒരു വീഡിയോ ഇപ്പോൾ കുലുക്കി സർബത്തിനെ ഓർമ്മിപ്പിക്കുകയാണ്.കുലുക്കി സര്‍ബത്ത് അത്രയും ട്രെൻഡായി വന്നത് കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ്‌  മാത്രമാണ്. അന്ന് അത് വലിയ തരംഗം തന്നെ സൃഷ്ടിച്ചതാണ്. എന്നാല്‍ പിന്നീട് കുലുക്കി സര്‍ബത്തും അതിന്‍റെ സവിശേഷതമായ രീതിയിലുള്ള തയ്യാറാക്കലുമെല്ലാം നമുക്ക് സുപരിചിതമായി മാറി. ഇത്തരത്തിൽ കേരളത്തില്‍ നിന്നുള്ള കുലുക്കി സര്‍ബത്ത് തയ്യാറാക്കുന്നതിന്‍റെ വീഡിയോ ഒരു ഫുഡ് വ്ളോഗര്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളിൽ പങ്കു വെച്ചിരിക്കുകയാണ്. ഹേംരാജ് ഗോയൽ എന്ന ഇൻസ്റ്റാഗ്രാം അകൗണ്ടിലാണ് ഈ വീഡിയോ പങ്കു വെച്ചിരിക്കുന്നത്.

വലിയ രീതിയില്‍ തന്നെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുകയാണ് ഇപ്പോൾ. വഴിയോരത്തുള്ള ഒരു കട തന്നെയാണ് ഈ വീഡിയോയിലും കാണുന്നത്. ഇവിടെ കുലുക്കി സര്‍ബത്ത് തയ്യാറാക്കുന്ന രീതിയില്‍ ജ്യൂസ് തയ്യാറാക്കുകയാണ് കടയിലെ ജീവനക്കാരനായ ഒരു യുവാവ്. കുപ്പി ഗ്ലാസില്‍ ജ്യൂസ് തയ്യാറാക്കി, അതിന് മുകളില്‍ വലിയ സ്റ്റീല്‍ ഗ്ലാസ് കമഴ്ത്തി ലോക്ക് ചെയ്തെടുത്ത്, മുകളിലേക്ക് എറിഞ്ഞും വായുവില്‍ കറക്കിയുമെല്ലാമാണ് ഇദ്ദേഹം ഇയാൾ ഇത് തയ്യാറാക്കുന്നത്. മുമ്പ്  ഈ കാഴ്ച അങ്ങനെ കണ്ടിട്ടില്ലാത്തവരെ സംബന്ധിച്ച്‌ ഇത് പുതുമയുള്ളതും ഏറെ കൗതുകം ജനിപ്പിക്കുന്നതുമായ കാഴ്ച തന്നെയാണ്.വ്യത്യസ്തമായ ഭക്ഷണ സാധനങ്ങളുടെ വീഡിയോകൾക്ക് ഒക്കെ സോഷ്യൽ മീഡിയയിൽ വളരെ വലിയ ജനപ്രീതി ആണെന്നുള്ളതിനു വലിയ ഉദ്ധാരണം തന്നെയാണ് ഈ കുലുക്കി വീഡിയോ. 22 ദശലക്ഷത്തിലധികം പേരാണ് ഈ കുലുക്കി വീഡിയോ ഇതുവരെ കണ്ടു കഴിഞ്ഞിരിക്കുന്നത്. നിരവധി പേര്‍ രസകരമായ കമന്‍റുകളും പങ്കു വച്ചിരിക്കുന്നുണ്ട്. ഇത് സര്‍ക്കസ് ആണോ എന്നും എല്ലാം കഴിയുമ്പോള്‍ വല്ലതും കുടിക്കാൻ ബാക്കി കിട്ടുമോ എന്നുമെല്ലാം വീഡിയോ കണ്ടവര്‍ ചോദിക്കുന്നുണ്ട്. ‘പെര്‍ഫോമൻസ്’ കഴിയുമ്പോള്‍ ജ്യൂസ് അല്ല കാണേണ്ടത്- ഗ്ലാസാണ് കാണേണ്ടത് അതിന് ഒന്നും പറ്റിയില്ല എങ്കില്‍ ഗ്ലാസിന് ഉഗ്രൻ പരസ്യമാകുമെന്നുമെല്ലാം തമാശ രൂപത്തില്‍ ആളുകള്‍ കമന്‍റുകളില്‍ കുറിച്ചിരിക്കുന്നു.എന്തായാലും വീഡിയോയ്ക്ക് നല്ല പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നതെന്ന് ചുരുക്കം. പലരും ഇങ്ങനെ ജ്യൂസ് തയ്യാറാക്കുന്നത് നേരത്തെ കണ്ടിട്ടില്ലെന്നും കമന്‍റുകളിലൂടെ നമുക്ക് മനസിലാകും.