മകന്റെ ഭാര്യയെ സ്വന്തമാക്കാൻ അച്ഛൻ സ്വന്തം മകനെ വെട്ടിനുറുക്കി ഓടയിൽ ഉപേക്ഷിച്ചു.62കാരനായ ഛോട്ടാസിങ് എന്ന ആളാണ് ഈ ക്രൂരകൃത്യം ചെയ്തത്.മകന്റെ കൊലപാതകത്തെ തുടർന്ന് അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു.

മകനായ രജ്വിന്ദര് സിങ് ഉറങ്ങികിടക്കുമ്പോഴാണ് അച്ഛനായ ഛോട്ടാസിങ് മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.ഇതിനു ശേഷം മൃതദേഹം കത്തി കൊണ്ട് വെട്ടിനുറുക്കി കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് ബാഗിൽ ആക്കി ഓടയിൽ ഉപേക്ഷിക്കുകയായിരുന്നു.മകന്റെ ഭാര്യയായ ജസ്വീര് കൗറിനെ സ്വന്തമാക്കാനാണ് വേണ്ടിയാണ് ഇയാള്‍ തന്റെ മകനോട് ഈ കൊടും ക്രൂരത ചെയ്തത്.

കൊലപാതകം രാത്രി ആയതിനാൽ ഈ സംഭവം നാട്ടുകാർ അറിഞ്ഞത് പിറ്റേ ദിവസമാണ്. ഛോട്ടാസിങ്ങിന്റെ അനന്തരവനായ ഗുര്‍ചരണ്‍ സിങ് രാവിലെ ഉറക്കമുണര്‍ന്നപ്പോഴാണ് വീടിനുള്ളില്‍ രക്തം തളംകെട്ടി കിടക്കുന്നതും കണ്ടത്.തുടർന്ന് അദ്ദേഹമാണ് പോലീസിനെ വിവരമറിയിച്ചത്.
ജസ്വീര് കൗറും ഛോട്ടാസിങും തമ്മില്‍ കുറേ നാളായി അടുപ്പമുണ്ടായിരുന്നതായും ഇതെചൊല്ലി അച്ഛനും മകനും തമ്മില്‍ വീട്ടില്‍ എന്നും വഴക്ക് പതിവായിരുന്നതായും പൊലീസ് പറയുന്നു. കൊല്ലപ്പെട്ട രജ്വിന്ദര് സിങ് 12 വര്‍ഷം മുമ്പാണ് ജസ്വിറിനെ വിവാഹം കഴിച്ചത്. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്.











