ഇത് കേരളമാണ്. ഇവിടെ ഇങ്ങനെയാണ്. ആഘോഷങ്ങൾക്കല്ല ഇവിടെ പ്രാധാന്യം. മനുഷ്യജീവനാണ്.

ആയിരക്കണക്കിന് ആളുകൾ എല്ലാവർഷവും പങ്കെടുക്കുന്ന ഉത്സവങ്ങളിൽ ഒന്നാണ് പാലക്കാട് മണ്ണാർക്കാട് വേല. കെട്ടുകാഴ്ചകളുടെയും ഫ്ലോട്ടുകളുടെയും അകമ്പടിയോടെയാണ് പൂരപ്രേമികൾ വേല ആഘോഷിക്കാറുള്ളത്. അങ്ങനെ കഴിഞ്ഞ ദിവസം ഉത്സവാഘോഷത്തിൽ നടന്ന സംഭവമാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വയറലായിക്കൊണ്ടിരിക്കുന്നത്. 

ആയിരക്കണക്കിന് ആളുകളാണ് ഘോഷയാത്രയുമായി അമ്പലത്തിലേക്ക് പൊയ്ക്കൊണ്ടിരുന്നത്. എങ്ങും ചെണ്ടമേളവും ഉത്സവാരവങ്ങളും മുഴങ്ങി കേൾക്കാം. അപ്പോഴാണ് എവിടുന്നോ സയറനും മുഴക്കി ഒരു ആംബുലൻസ് ആ റോഡ് വഴി വന്നത്. എന്നാൽ അതിനു ശേഷം നടന്ന രംഗമാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്. ആരുടേയും നിയന്ത്രണമില്ലാതെ തന്നെ മതിമറന്നു ഉത്സവം ആഘോഷിച്ചുകൊണ്ടിരുന്ന പുരുഷാരവങ്ങൾ ആംബുലൻസിനു പോകാൻ സ്വയം വഴി ഒരുക്കി കൊടുത്തു. ഈ രംഗങ്ങൾ കണ്ടു അത്ഭുതപ്പെടുകയാണ് ഓരോ കേരളീയനും ഇന്ന്. സാദാരണ ഇത്തരം സാഹചര്യങ്ങളിൽ ഒരു ടീം തന്നെ ആകും ആംബുലൻസ് പോകാൻ വഴി ഒരുക്കുക. എന്നാൽ ഇവിടെ അങ്ങനെ ഒരു ടീമും ഇല്ലായിരുന്നു. അവരവർ തന്നെ അവരവരെ നിയന്ത്രിച്ചു. 

മതത്തിന്റെ പേരിലും വിശ്വാസത്തിന്റെ പേരിലും മനുഷ്യത്വത്തിന്‌ യാതൊരു വിലയും കൽപ്പിക്കാത്തവർക്കുള്ള ഒരു തിരിച്ചടിയാണ് പാലക്കാട്ടെ മണ്ണിൽ നടന്ന ഈ സംഭവം.