
കഴിഞ്ഞ വര്ഷം കേരളത്തെ ഒന്നാകെ വിറപ്പിച്ച നിപ്പ വയറസ് വീണ്ടും തിരിച്ചെത്തിയെന്നുള്ള വാർത്ത ഞെട്ടലോടെയാണ് കേരളം വീണ്ടും കേൾക്കുന്നത്. എന്നാൽ കഴിഞ്ഞ വര്ഷം നമുക്ക് വേണ്ടത്ര തയാറെടുപ്പുകളോ മുന്കരുതലുകളോ ഇല്ലാതിരുന്നത് കൊണ്ടായിരുന്നു നമ്മളിൽ കുറച്ചു പേരുടെയെങ്കിലും ജീവൻ നഷ്ടമായത്. എന്നാൽ ഈ കൊല്ലം അത് അല്ല സ്ഥിതി. ഇന്ന് നമുക്ക തയാറെടുപ്പുകൾ ഉണ്ട്, നമ്മളെ സഹായിക്കാൻ വിദക്തരായ ഡോക്ടർമാർ ഉണ്ട്, കൂടാതെ നമുക്ക് വേണ്ടി എന്തും ചെയ്യാൻ തയാറായി നിൽക്കുന്ന ഒരു ആരോഗ്യ വകുപ്പും അതിന്റെ തലപ്പത്തിരിക്കുന്ന ധീര വനിത ആരോഗ്യമന്ത്രി ശൈലജ ടീച്ചറും ഉണ്ട്. അത് കൊണ്ട് തന്നെ ഇത്തവണ നമ്മൾ നിപ്പയെ ഭയക്കില്ല. പകരം കരുതലോടെ നേരിടും. ഈ അവസരത്തിൽ ഡോക്ടർ ഷിനു ശ്യാമളന്റെ കുറിപ്പാണു ശ്രദ്ധിക്കപ്പെടുന്നത്. കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ,
കഴിഞ്ഞ വർഷം സിസ്റ്റർ ലിനിയെ നമുക്ക് നഷ്ട്ടപ്പെട്ടു. സ്വന്തം ജീവൻ പോലും വകവയ്ക്കാതെ രോഗികളെ ചികിൽസിക്കുന്ന ഡോക്ടർമാരെയും നഴ്സുമാരെയും മറ്റ് ആശുപത്രിയിലെ ജീവനക്കാരെയും ഇപ്പോൾ ഓർത്തു പോകുന്നു. ഒരു സുഹൃത്തുമുണ്ട് ഇന്നവരിൽ ഒരാളായി. Take care എന്നു പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് “we will overcome” എന്നാണ്. ഒരു ഭയവുമില്ലാതെ നിസ്വാർത്ഥം ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്ന എല്ലാവർക്കും സല്യൂട്ട്. അതേ “we wll overcome”. ഒരു ജീവൻ പോലും നഷ്ടപ്പെടാതെ നിപയെ നേരിടുവാൻ നമുക്ക് സാധിക്കട്ടെ. അടുത്ത ദിവസങ്ങളിൽ ശുഭ വാർത്തകൾ മാത്രം കേൾക്കുവാൻ ഇടയാകട്ടെ. തുറസ്സായ സ്ഥലങ്ങളിൽ നിന്ന് തിളപ്പിക്കാത്ത വെള്ളം കുടിക്കരുത്. പഴങ്ങൾ കഴിക്കുമ്പോൾ കിളികൾ കൊത്തിയത് മുഴുവനും ഉപേക്ഷിക്കുക. കടിച്ച ഭാഗം ചെത്തികളഞ്ഞു ബാക്കി കഴിക്കരുത്. മുഴുവനും കളയുക. കള്ള് തുറന്ന കുടങ്ങളിൽ ശേഖരിക്കുന്നത് കുടിക്കരുത്. അപ്പവും മറ്റും ഉണ്ടാക്കുവാനും ഇവ ഉപയോഗിക്കരുത്. എല്ലാവരും സാധാരണ ലഭിക്കുന്ന മാസ്കും ധരിച്ചു നടക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. വായുവിലൂടെ പകരുന്ന ഒരു രോഗമല്ല ഇത്
രോഗിയുമായി അടുത്ത് ഇടപഴകുമ്പോൾ ശ്രവങ്ങളിലൂടെയാണ് മറ്റൊരാളിലേയ്ക്ക് പകരുത്. കൈകൾ 20 സെക്കന്റ് കുറഞ്ഞത് സോപ്പ് ഉപയോഗിച്ച് കഴുകുക. രോഗ ലക്ഷണങ്ങൾ ഉള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടുമ്പോൾ 1 മീറ്റർ ദൂരമെങ്കിലും പാലിക്കുക. N95 മാസ്ക് ഉപയോഗിക്കുക. ആരോഗ്യപ്രവർത്തകർക്ക് പ്രത്യേക തരം ഗൗണ് ഉപയോഗിക്കുക. കടുത്ത പനി, ഛർദി, തലവേദന, മസ്തിഷ്കജ്വരത്തിന്റെ ലക്ഷണങ്ങൾ, ബോധക്ഷയം, ശ്വാസം മുട്ടൽ, വയറു വേദന, വിട്ടുമാറാത്ത പനി എന്നിവ കണ്ടാൽ ഉടനെ ആശുപത്രിയിൽ പോകുക. 4-14 ദിവസമാണ് വൈറസിന്റെ ഇൻക്യൂബഷൻ പീരിയഡ്. അതായത് രോഗിയിൽ നിന്ന് അണുക്കൾ നമ്മുടെ ശരീരത്തിൽ പ്രവേശിച്ചാൽ അത്രയും ദിവസത്തിന് ശേഷം മാത്രമേ നമ്മിൽ രോഗലക്ഷണങ്ങൾ കണ്ടു വരു. പക്ഷെ ഇത് 45 ദിവസം വരെ ഇൻക്യൂബഷൻ പീരിയഡ് നീളാം അതുകൊണ്ട് അടുത്ത 2 ആഴ്ച്ച നിർണ്ണായകമാണ്.നിരീക്ഷണത്തിലുള്ള 311 പേരിൽ അടുത്ത 2 ആഴ്ച്ച വളരെ നിർണ്ണായകമാണ്. 311 പേരിൽ പനിയുടെ ലക്ഷണങ്ങൾ ഉണ്ടാകാതെയിരിക്കട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം.
കടപ്പാട്: Shinu Syamalan











