വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ ഉള്‍പ്പെടുത്തി പുറത്തിറക്കിയ തേയില കമ്ബനിയുടെ പരസ്യം നമ്മളിൽ കുറച്ചുപേരെങ്കിലും കണ്ടിരിക്കും. എന്നാൽ ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് എത്രപേർക്കറിയാം?
ഇന്ത്യയുടെ അഭിമാനമായ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന് കഴിഞ്ഞ മാസം അവസാനം വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. കോടിക്കണക്കിനു ഭാരതീയരുടെ പ്രാർഥനയുടെ ഫലമായാണ് അഭിനന്ദനെ പാക്കിസ്ഥാൻ തിരികെ നൽകിയത്. അങ്ങനെയുള്ള അഭിനന്ദനെ വെച്ച് പരസ്യം ചെയ്തെന്ന അടിക്കുറുപ്പോടെ പരസ്യ വീഡിയോ പാകിസ്ഥാനിൽ പുറത്തിറങ്ങിയിരുന്നു. എന്നാൽ ഇതിൽ ഒരിക്കലും അഭിനന്ദൻ മോഡൽ ആയിരുന്നില്ല. വളരെ കാലം മുൻപ് തന്നെ പുറത്തിറങ്ങിയ പരസ്യത്തിൽ അഭിനന്ദൻ ചായകുടിക്കുന്നതായുള്ള രംഗം എഡിറ്റ് ചെയ്ത് കയറ്റുകയായിരുന്നു. പാക്ക് സൈന്യം അഭിനന്ദനെ കസറ്റഡിയിലെടുത്ത ശേഷം ഫെബ്രുവരി 27ന് പുറത്തുവിട്ട വീഡിയോയിലെ ദൃശ്യങ്ങളാണ് പരസ്യത്തിനുള്ളില്‍ പ്രചരിക്കുന്നത്. അല്ലാതെ അഭിനന്ദനെ മോഡൽ ആക്കി അങ്ങനെ ഒരു പരസ്യം നിര്‍മിച്ചിട്ടില്ല എന്ന വിവരം തേയില കമ്പനിയുടെ മേധാവികൾ തന്നെ അറിയിച്ചു.
Source: Addict2Adverts
Abhinandan is a favorite one in Pak and in our country people are asking for proof… Watch it…
Tapal Tea is a Pakistani major tea brand based in Karachi, Pakistan. pic.twitter.com/xdM6E55kfJ— Sunit Jain (मोदी का परिवार) (@sunitpanna) March 5, 2019











