മരിക്കുന്നതിന് മുമ്പ് കല്യാണം കാണണമെന്നാണ് അമ്മൂമ്മയുടെ ആഗ്രഹം!!! അതൊരു ആക്രാന്തമല്ലേന്ന് നിഖില വിമല്‍

ചുരുങ്ങിയ നാള്‍ കൊണ്ട് തന്നെ മലയാളത്തിന്റെ പ്രിയ താരമായി മാറിയ നായികയാണ് നിഖില വിമല്‍. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ നിഖില ആരാധകരെ സ്വന്തമാക്കി. സത്യന്‍ അന്തിക്കാട് ചിത്രം ഭാഗ്യദേവതയിലൂടെയാണ് നിഖില വെള്ളിത്തിരയിലേക്ക് എത്തിയത്. ശ്രീബാല കെ…

ചുരുങ്ങിയ നാള്‍ കൊണ്ട് തന്നെ മലയാളത്തിന്റെ പ്രിയ താരമായി മാറിയ നായികയാണ് നിഖില വിമല്‍. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ നിഖില ആരാധകരെ സ്വന്തമാക്കി. സത്യന്‍ അന്തിക്കാട് ചിത്രം ഭാഗ്യദേവതയിലൂടെയാണ് നിഖില വെള്ളിത്തിരയിലേക്ക് എത്തിയത്. ശ്രീബാല കെ മേനോന്‍ ചിത്രം ലവ് 24×7 ആണ് നിഖിലയെ ശ്രദ്ധേയയാക്കിയത്. പിന്നീടങ്ങോട്ട് ഒരുപിടി നല്ല ടി നല്ല ചിത്രങ്ങളുടെ ഭാഗമാകാനും നിഖിലയ്ക്കായി. അരവിന്ദന്റെ അതിഥികള്‍, ഞാന്‍ പ്രകാശന്‍, മേരാ നാം ഷാജി, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ ചിത്രങ്ങളിലൂടെയെല്ലാം നിഖില ആരാധകരുടെ പ്രിയങ്കരിയായി മാറി.

സാമൂഹിക വിഷയങ്ങളിലെല്ലാം തന്റെ നിലപാടുകള്‍ വ്യക്തമാക്കാറുണ്ട് താരം. അതൊക്കെ പലപ്പോഴും വിവാദവുമാകാറുണ്ട്. പലപ്പോഴും തുറന്നുപറച്ചിലിന്റെ പേരില്‍ സൈബര്‍ ആക്രമണവും താരം നേരിടാറുണ്ട്. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചും സ്ത്രീധനത്തെക്കുറിച്ചും നിഖില പങ്കുവച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. താരത്തിന്റെ പുതിയ വെബ് സീരിസ് പെരിനല്ലൂര്‍ പ്രീമിയര്‍ ലീഗിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് നിഖിലയുടെ പ്രതികരണം.
Nikhila (1)
വിവാഹം ആലോചിച്ച് വീട്ടിലേക്ക് വരുന്നവരോട് കടക്കൂ പുറത്തെന്ന് പറയുമെന്ന് നിഖില പറയുന്നു. തന്റെ വീട്ടിലേക്ക് സ്ത്രീധനം ചോദിച്ച് വരാനുള്ള ധൈര്യം ആര്‍ക്കും ഉണ്ടാകില്ല. ഒരു പങ്കാളി വേണമെന്ന് എപ്പോള്‍ തോന്നുന്നുവോ അപ്പോഴാണ് താന്‍ വിവാഹം കഴിക്കുക എന്നും നിഖില പറയുന്നു.

ഏത് കുട്ടികളെ കണ്ടാലും കല്യാണം കഴിപ്പിക്കണമെന്നായിരുന്നു അച്ഛന്റെ അമ്മയുടെ ആഗ്രഹം. മരിക്കുന്നതിന് മുമ്പ് മക്കളുടെ കല്യാണം കാണണമെന്നാണ് അമ്മൂമ്മ പറയാറുള്ളത്. എന്റെ കാര്യം വന്നപ്പോള്‍, അതൊരു ആക്രാന്തമാണെന്ന് താന്‍ പറയാറുള്ളതെന്ന് നിഖില പറയുന്നു.

നമ്മളാണ് നമ്മുടെ ലൈഫ് ഡിസൈഡ് ചെയ്യേണ്ടത്. നാളെ എന്തെങ്കിലും വന്നാല്‍ ഇവരാരും കൂടെയുണ്ടാകില്ല. നിന്റെ ജീവിതമാണ്, നീ അല്ലേ കല്യാണം കഴിച്ചത് എന്നാണ് എല്ലാവരും പറയുക. എന്റെ ലൈഫില്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങള്‍ക്കും ഞാനാണ് ഉത്തരവാദി. അതില്‍ എന്റെ അമ്മയെയും ചേച്ചിയെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കുറ്റപ്പെടുത്താനും പാടില്ലെന്നും നിഖില പറയുന്നു.

തന്റെ വീട്ടില്‍ സ്ത്രീധനം ചോദിച്ച് വരാന്‍ ആര്‍ക്കും ധൈര്യമുണ്ടാകില്ല. ചേച്ചിയുടെ കാര്യവും അങ്ങനെ തന്നെയാണ്. സ്ത്രീധനം കൊടുത്തൊന്നും അവളും കല്യാണം കഴിക്കില്ല. കല്യാണത്തെ കുറിച്ചേ ചിന്തിക്കുന്നില്ലെന്നും നിഖില വ്യക്തമാക്കി.