ഒരേ ഫ്രെയിമില്‍ തലൈവരും ഫഹദ് ഫാസിലും!! വേട്ടയ്യന്‍ ലൊക്കേഷന്‍ ചിത്രം വൈറല്‍

‘ജയ് ഭീം’മിന്റെ വിജയത്തിന് ശേഷം ടി.ജി. ജ്ഞാനവേല്‍ രജനീകാന്തിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് വേട്ടയ്യന്‍. രജനിയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് സിനിമയുടെ ടൈറ്റില്‍ ടീസര്‍ എത്തിയത്. താരത്തിന്റെ സ്‌റ്റൈലിഷ് രംഗങ്ങല്‍ ഉള്‍പ്പെടുത്തിയുള്ള വീഡിയോ വൈറല്‍ ആയിരുന്നു.…

‘ജയ് ഭീം’മിന്റെ വിജയത്തിന് ശേഷം ടി.ജി. ജ്ഞാനവേല്‍ രജനീകാന്തിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് വേട്ടയ്യന്‍. രജനിയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് സിനിമയുടെ ടൈറ്റില്‍ ടീസര്‍ എത്തിയത്. താരത്തിന്റെ സ്‌റ്റൈലിഷ് രംഗങ്ങല്‍ ഉള്‍പ്പെടുത്തിയുള്ള വീഡിയോ വൈറല്‍ ആയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനഘട്ടത്തിലാണ്.

ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ലീക്കായിരിക്കുകയാണ്. രജനികാന്തും ഫഹദ് ഫാസിലും ഒന്നിച്ചുള്ള ലൊക്കേഷന്‍ ചിത്രമാണ് പ്രചരിക്കുന്നത്. തൂത്തുക്കുടിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ഒരു റിട്ട. പോലീസ് ഓഫിസറുടെ വേഷത്തിലാണ് രജനികാന്ത് സിനിമയില്‍ എത്തുന്നത്.

വേട്ടയ്യനില്‍ വമ്പന്‍ താരനിരയാണ് ഒന്നിക്കുന്നത്. അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ ദഗ്ഗുബതി, മഞ്ജു വാരിയര്‍, റിതിക സിങ്, ദുഷാര വിജയന്‍ എന്നിവരെല്ലാം ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്. 32 വര്‍ഷങ്ങള്‍ക്കു ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രവുമാണ്. 1991-ല്‍ ഹം എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്.

തലൈവര്‍ രജനികാന്തിന്റെ 170-ാം ചിത്രമാണ് ‘വേട്ടയാന്‍’. ജ്ഞാനവേല്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിര്‍വ്വഹിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്. അനിരുദ്ധ് ആണ് സംഗീതമൊരുക്കുന്നത്. എസ്ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം. ഫിലോമിന്‍ രാജ് ചിത്രസംയോജനവും അന്‍പറിവ് ആക്ഷന്‍ സംവിധാനവും നിര്‍വ്വഹിക്കുന്നു. കലാ സംവിധാനം- ശക്തി വെങ്കട്ട് രാജ്, മേക്കപ്പ്- ബാനു ബി, പട്ടണം റഷീദ്, വസ്ത്രാലങ്കാരം- അനു വര്‍ദ്ധന്‍, വീര കപൂര്‍, ദിനേശ് മനോഹരന്‍, ലിജി പ്രേമന്‍, സെല്‍വം, സ്റ്റില്‍സ്- മുരുകന്‍ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.